
Football-ഉം cricket-ഉം live ആയി free ആയി കാണാം എന്ന് പറഞ്ഞ് കറങ്ങുന്ന apps കണ്ടിട്ടില്ലേ? ഇവയിൽ പലതും Play Store-ലോ App Store-ലോ ഉണ്ടാകില്ല — പുറത്തെവിടെ നിന്നെങ്കിലും file download ചെയ്ത് install ചെയ്യേണ്ടവയാണ്. ഇത്തരം apps വഴി പണം തട്ടുന്നതിനെ കുറിച്ച് Kerala Police അടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എനിക്ക് തന്നെ അതിൽ ഒരു അനുഭവമുണ്ടായി.
എനിക്ക് സംഭവിച്ചത്
Sports events വരുമ്പോൾ live കാണാൻ വേണ്ടി ഞാൻ അത്തരമൊരു app install ചെയ്തു. Live ഒക്കെ കിട്ടുന്നുണ്ടായിരുന്നു. ഇടയിൽ app വഴി എന്റെ number-ലേക്ക് ഒരു OTP വരുന്ന പരിപാടിയും ഉണ്ടായി. പക്ഷേ ശരിക്കുള്ള കളി പിന്നീടാണ് — ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ Telegram account-ലേക്ക് login ചെയ്യാനുള്ള OTP SMS വന്നു. ഞാൻ login ചെയ്യാൻ ശ്രമിച്ചിട്ടേയില്ല — ആരോ എന്റെ account-ലേക്ക് കയറാൻ നോക്കുകയായിരുന്നു.
രക്ഷിച്ചത് Two-Step Verification
എന്റെ Telegram-ൽ two-step verification on ആയിരുന്നു. OTP മാത്രം പോരാ, ആ extra password കൂടി വേണം. അതുകൊണ്ട് ആ login ശ്രമം unsuccessful ആയി അവസാനിച്ചു. അത് ഇല്ലായിരുന്നെങ്കിൽ account പോയേനെ.
ശ്രദ്ധിക്കാൻ
- Store-ന് പുറത്തുനിന്നുള്ള streaming apps install ചെയ്യുമ്പോൾ പത്തുവട്ടം ആലോചിക്കുക — free live-ന്റെ പിന്നിൽ number-ഉം details-ഉം ചോർത്തുന്ന കളികൾ ഉണ്ടാകാം.
- ഏത് app ആയാലും അറിയാത്ത OTP വന്നാൽ അത് ആരുമായും share ചെയ്യരുത്.
- Telegram, WhatsApp, Instagram — എല്ലാ account-കളിലും two-step verification on ആക്കി വെക്കുക. ഒരു ദിവസം അത് തന്നെ രക്ഷിക്കും.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →