
"Sorry, എന്റെ account hack ആയി" എന്ന് പറഞ്ഞ് പരിചയമുള്ളവരുടെ account-ൽ നിന്ന് message വരുന്നതും, Elon Musk free crypto തരുന്നു എന്നൊക്കെയുള്ള വ്യാജ posts അതേ accounts share ചെയ്യുന്നതും കണ്ടിട്ടുണ്ടാകും. അതൊക്കെ സംഭവിക്കുന്നത് ആ accounts hack ചെയ്യപ്പെട്ടിട്ടാണ്. അങ്ങനെയൊരു അവസ്ഥ നമുക്ക് വരാതിരിക്കാൻ Instagram-ൽ തന്നെ ഒരു setting check ചെയ്യാനുണ്ട് — ഇപ്പോൾ തന്നെ ചെയ്യുക.
Hackers എങ്ങനെയാണ് account-ൽ കയറുന്നത്?
മിക്കപ്പോഴും വ്യാജ link-കളിൽ click ചെയ്ത് അവിടെ password അടിച്ചു കൊടുക്കുമ്പോഴാണ് account പോകുന്നത്. അതുപോലെ തന്നെ അപകടമാണ്, followers-ഉം likes-ഉം കൂട്ടിത്തരാം എന്നൊക്കെ പറഞ്ഞ് നമ്മൾ അറിയാതെ connect ചെയ്ത third-party apps-ഉം websites-ഉം. അവയ്ക്ക് നമ്മുടെ account-ലേക്ക് access ഉണ്ടായിരിക്കും. അത്തരം apps എന്തെങ്കിലും connect ആയിട്ടുണ്ടോ എന്ന് നോക്കി, വേണ്ടാത്തവ remove ചെയ്യുന്നതാണ് ഈ reel-ൽ കാണിക്കുന്നത്.
Check ചെയ്യേണ്ട setting
Instagram തുറന്ന്:
Profile → ☰ menu → Settings and activity
മുകളിലെ Search-ൽ "website" എന്ന് type ചെയ്യുക
App website permissions തുറക്കുക
Apps and websites → Active tab നോക്കുക
അവിടെ പരിചയമില്ലാത്ത app അല്ലെങ്കിൽ website കണ്ടാൽ അത് തുറന്ന് Remove ചെയ്യുക.
എന്റെ account-ൽ Active tab-ൽ "No active apps" എന്നാണ് കാണിച്ചത് — അതായത് ഒരു third-party app-നും ഇപ്പോൾ access ഇല്ല. നിങ്ങളുടേതിലും അങ്ങനെ തന്നെയാണെങ്കിൽ safe ആണ്. (അതേ page-ൽ Spotify പോലെ നമ്മൾ തന്നെ link ചെയ്ത services-ഉം കാണാം — അവ പരിചയമുള്ളവയാണെങ്കിൽ കുഴപ്പമില്ല, പരിചയമില്ലാത്തവയാണ് നീക്കേണ്ടത്.)
ശ്രദ്ധിക്കാൻ
"Account hack ആയി, ഈ link-ൽ കയറി help ചെയ്യൂ" എന്ന തരത്തിൽ വരുന്ന messages-ലെ links ഒരിക്കലും click ചെയ്യരുത്. അങ്ങനെയൊരു message വന്നാൽ ആ link തൊടാതെ, ആ ആളെ ഫോൺ വിളിച്ചോ മറ്റൊരു app വഴിയോ നേരിട്ട് ചോദിച്ച് ഉറപ്പാക്കുക. പൊതുജന താല്പര്യാർത്ഥം പറയുന്നതാണ് — എല്ലാവരും ഈ setting ഒന്ന് check ചെയ്തേക്ക്.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →