← Reels
// Articles

Vivo X200 Pro-യിൽ 4K 60fps Shoot ചെയ്ത് അങ്ങനെ തന്നെ Upload ചെയ്താൽ Quality പോകുമോ?

June 1, 2026 · 1 min read

ഈ video ഒരു ചെറിയ പരീക്ഷണമാണ്. എന്റെ Vivo X200 Pro-യിൽ 4K, 60fps-ൽ shoot ചെയ്ത footage, ഒരു edit-ഉം export-ഉം ചെയ്യാതെ, അങ്ങനെ തന്നെ Instagram-ൽ upload ചെയ്തിരിക്കുകയാണ്. Video-യിൽ കാണുന്നത് പുഴക്കരയിൽ കൂട്ടുകാരൊത്ത് ചെലവഴിച്ച ഒരു സാധാരണ വൈകുന്നേരം മാത്രം — പക്ഷേ ശ്രദ്ധിക്കേണ്ടത് അതിന്റെ quality ആണ്.

എന്തിനാണ് ഈ test?

പണ്ട് Instagram-ൽ നല്ല quality-യിൽ video വരണമെങ്കിൽ നമ്മൾ തന്നെ 1080p, 30fps-ൽ export ചെയ്ത് upload ചെയ്യണമായിരുന്നു. 4K അങ്ങനെ തന്നെ ഇട്ടാൽ Instagram compress ചെയ്ത് quality കളയും എന്നതായിരുന്നു അവസ്ഥ. എന്നാൽ Instagram-ന്റെ പുതിയ update-ന് ശേഷം കാര്യങ്ങൾ മാറി — ഇപ്പോൾ Android-ലും, iOS-ൽ നേരത്തെ ഉള്ളതുപോലെ, upload ചെയ്യുന്ന video ആവശ്യമായ resolution-ലേക്കും frame rate-ലേക്കും quality drop ഇല്ലാതെ തന്നെ convert ചെയ്യുന്നു.

അപ്പോൾ ഇനി എന്ത് ചെയ്യണം?

പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. Phone-ൽ കിട്ടുന്ന ഏറ്റവും നല്ല quality-യിൽ shoot ചെയ്യുക, അത് അങ്ങനെ തന്നെ upload ചെയ്യുക. 1080p-യിലേക്ക് താഴ്ത്തി export ചെയ്യുന്ന പഴയ രീതി ഇനി ആവശ്യമില്ല. ഈ reel തന്നെയാണ് അതിന്റെ തെളിവ് — raw 4K 60fps clip, നേരിട്ട് upload ചെയ്തത്.

🎬 ഈ video ഞാൻ നേരത്തെ ഒരു reel ആയി upload ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels