
പുതിയ സിനിമ ഇറങ്ങിയാൽ theatre-ൽ പോയി കാണും മുമ്പേ Instagram Reels-ൽ അതിന്റെ climax അടക്കം spoiler കണ്ട് മൂഡ് പോയിട്ടുണ്ടോ? എനിക്ക് പല തവണ പറ്റിയിട്ടുണ്ട്. എന്നാൽ Instagram-ൽ തന്നെ അതിന് ഒരു പരിഹാരമുണ്ട് — ചില വാക്കുകൾ നമ്മൾ hide ചെയ്ത് വെച്ചാൽ, ആ വാക്കുകളുള്ള posts നമ്മുടെ feed-ൽ വരില്ല.
എങ്ങനെ ചെയ്യാം?
Profile → ☰ menu → Settings and activity തുറക്കുക
"What you see" എന്ന ഭാഗത്തുള്ള Content preferences തുറക്കുക
Specific words and phrases തിരഞ്ഞെടുക്കുക
കാണാൻ ആഗ്രഹിക്കാത്ത സിനിമയുടെ പേര് type ചെയ്ത് add ചെയ്യുക — മലയാളത്തിലും English-ലും രണ്ടും ചേർക്കണം
Done കൊടുക്കുക
Screen-ൽ തന്നെ പറയുന്നുണ്ട്: hashtags-ലോ captions-ലോ ഈ വാക്കുകൾ ഉള്ള suggested posts hide ആകും. Comma ഇട്ട് പല വാക്കുകളും ഒരുമിച്ച് ചേർക്കാം — സിനിമയുടെ പേര്, അതിലെ പ്രധാന characters-ന്റെ പേരുകൾ, അങ്ങനെ spoiler വരാൻ സാധ്യതയുള്ളതെല്ലാം.
ശ്രദ്ധിക്കാൻ
ഈ list എപ്പോൾ വേണമെങ്കിലും തുറന്ന് update ചെയ്യാം. സിനിമ കണ്ടു കഴിഞ്ഞാൽ ആ വാക്കുകൾ list-ൽ നിന്ന് മാറ്റിയാൽ മതി — പിന്നെ ആ സിനിമയെക്കുറിച്ചുള്ള posts സാധാരണ പോലെ വരും. അടുത്ത സിനിമ ഇറങ്ങുമ്പോൾ അതിന്റെ പേര് ചേർത്താൽ spoiler പേടിയില്ലാതെ scroll ചെയ്യാം.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →