← Reels
// Articles

നിങ്ങൾ Follow ചെയ്യുന്ന, പക്ഷേ തിരിച്ച് Follow ചെയ്യാത്തവരെ കണ്ടെത്താം!

May 21, 2026 · 1 min read

നിങ്ങൾ follow ചെയ്യുന്ന എല്ലാവരും നിങ്ങളെ തിരിച്ച് follow ചെയ്യുന്നുണ്ടാവില്ല. അത് ആരൊക്കെയാണെന്ന് അറിയാൻ Play Store-ലെ "Followers & Unfollowers" പോലുള്ള apps ഉപയോഗിക്കുന്നവരുണ്ട്. പക്ഷേ ആ apps-ന് നമ്മുടെ account-ന്റെ access കൊടുക്കേണ്ടി വരും — password ചോരാനും, ചിലപ്പോൾ account ban ആവാനും വരെ സാധ്യതയുണ്ട്. അതിന് പകരം Instagram തന്നെ തരുന്ന data വെച്ച്, safe ആയി ഇത് കണ്ടെത്താം.

Step 1: Data export ചെയ്യുക

Instagram തുറന്ന് Settings → Accounts Center → Your information and permissions → Export your information എടുക്കുക. Create export അമർത്തി, Export to device തിരഞ്ഞെടുക്കുക.

അടുത്ത page-ൽ Customise information-ൽ ബാക്കിയെല്ലാം ഒഴിവാക്കി Followers and following മാത്രം select ചെയ്യുക. Date range → All time, Format → HTML എന്ന് set ചെയ്ത് Start export അമർത്തുക.

Step 2: File download ചെയ്യുക

10–15 മിനിറ്റിനുള്ളിൽ export ready ആകും — email-ലും notification ആയും അറിയിപ്പ് വരും. അതേ page-ൽ നിന്ന് ZIP file download ചെയ്ത് extract ചെയ്യുക. അതിൽ followers_and_following എന്ന folder-ൽ followers_1.html, following.html എന്നീ രണ്ട് files കാണാം.

Step 3: Gemini-യെക്കൊണ്ട് compare ചെയ്യിക്കുക

Google Gemini (Flash) തുറന്ന് ഈ രണ്ട് files-ഉം upload ചെയ്യുക. എന്നിട്ട് ഇങ്ങനെ ചോദിക്കുക: "ആദ്യത്തെ file എന്റെ followers-ന്റെ list ആണ്, രണ്ടാമത്തേത് ഞാൻ follow ചെയ്യുന്നവരുടെ list. ഞാൻ follow ചെയ്യുന്ന, പക്ഷേ എന്നെ തിരിച്ച് follow ചെയ്യാത്ത accounts list ചെയ്യുക." Gemini രണ്ടും compare ചെയ്ത് അങ്ങനെയുള്ള accounts-ന്റെ list-ഉം, ആകെ following / followers count അടക്കമുള്ള summary-യും തരും. ഈ prompt ഞാൻ reel-ന്റെ comments-ലും ഇട്ടിട്ടുണ്ട്.

ശ്രദ്ധിക്കാൻ

Export file-ൽ നിങ്ങളുടെ private information ഉണ്ട് — അത് ആരുമായും share ചെയ്യരുത്, ആവശ്യം കഴിഞ്ഞാൽ delete ചെയ്യുക. Download ചെയ്യാൻ 4 ദിവസം മാത്രമേ സമയം കിട്ടൂ; അതിനുള്ളിൽ എടുത്തില്ലെങ്കിൽ വീണ്ടും export ചെയ്യണം. Third-party unfollow apps-ന് ഒരിക്കലും login details കൊടുക്കരുത്.

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels