← Reels
// Articles

Google Pay Coupons Cash ആക്കാം എന്ന് കേട്ടോ? ആദ്യം ഇത് അറിയൂ!

June 24, 2026 · 1 min read

Google Pay ഉപയോഗിക്കുമ്പോൾ rewards ആയി കിട്ടുന്ന coupons cash ആക്കി മാറ്റാം എന്ന് കേട്ടിട്ടുണ്ടോ? അങ്ങനെ പറയുന്ന വീഡിയോകൾ ധാരാളം കറങ്ങുന്നുണ്ട്. പക്ഷേ അതിൽ ഒരു വലിയ തെറ്റിദ്ധാരണയുണ്ട് — ആദ്യം അത് മനസ്സിലാക്കണം.

Coupon-ഉം Voucher-ഉം ഒന്നല്ല

രണ്ടും ഒരുപോലെ തോന്നുമെങ്കിലും ഇവ തമ്മിൽ വ്യത്യാസമുണ്ട്. Voucher എന്ന് പറയുന്നതിന് ഒരു code-ഉം PIN-ഉം ഉണ്ടാകും. അതുകൊണ്ട് തന്നെ vouchers വാങ്ങാനും വിൽക്കാനും പറ്റുന്ന websites ഉണ്ട് — Singoi പോലുള്ളവ. നമ്മുടെ കയ്യിലുള്ള ഒരു voucher അവിടെ വിറ്റാൽ അതിന് പകരം പണം കിട്ടുന്ന രീതിയാണ് അവിടെ നടക്കുന്നത്.

അപ്പോൾ GPay Coupons?

Google Pay-യിൽ scratch ചെയ്തും offers വഴിയും കിട്ടുന്നത് മിക്കതും coupons ആണ് — discount coupons. അവയ്ക്ക് voucher-ലെ പോലെ code-ഉം PIN-ഉം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഈ websites-ൽ coupons-ന് ഒരു use-ഉം ഇല്ല; അവ കൊടുത്ത് cash നേടാൻ പറ്റില്ല. "Coupon cash ആക്കാം" എന്ന് കേൾക്കുമ്പോൾ അത് voucher-ന്റെ കാര്യമാണോ എന്ന് ആദ്യം ഉറപ്പുവരുത്തുക.

ശ്രദ്ധിക്കാൻ

Cash കിട്ടും എന്ന് പറഞ്ഞ് code-ഉം PIN-ഉം ചോദിക്കുന്ന അറിയാത്ത websites-നോട് സൂക്ഷിക്കുക. ശരിക്കും value ഉള്ള ഒരു voucher-ന്റെ code ആരുടെ കയ്യിലെത്തിയാലും അത് അവർക്ക് ഉപയോഗിക്കാം.

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels