
Instagram-ൽ ഒരു നല്ല മലയാളം post കണ്ടു, അതിലെ text copy ചെയ്ത് എവിടെയെങ്കിലും paste ചെയ്യണം — പക്ഷേ പറ്റുന്നില്ല! Post-ലെ image-ലുള്ള എഴുത്ത് select ചെയ്യാനോ copy ചെയ്യാനോ Instagram സമ്മതിക്കില്ല. Type ചെയ്ത് എടുക്കാമെന്ന് വെച്ചാൽ സമയവും പോകും, തെറ്റും വരും. ഇതിന് ഒരു എളുപ്പവഴിയുണ്ട്.
ചെയ്യേണ്ടത് ഇത്രയേ ഉള്ളൂ
ആദ്യം ആ post-ന്റെ ഒരു screenshot എടുക്കുക. ശേഷം screenshot Google Lens-ൽ തുറക്കുക — Google app-ലെ Lens icon അമർത്തിയാൽ മതി. Lens image-ലുള്ള മലയാളം text തിരിച്ചറിഞ്ഞ് കാണിക്കും. ഇനി വേണ്ട വരികൾ select ചെയ്താൽ മുകളിൽ Copy എന്ന option വരും. അത് അമർത്തിയാൽ text clipboard-ൽ — എവിടെ വേണമെങ്കിലും paste ചെയ്യാം.
Translate-ഉം അവിടെ നിന്ന് തന്നെ
Text select ചെയ്യുമ്പോൾ Copy-യുടെ കൂടെ Translate option-ഉം കാണാം. അതുവഴി മലയാളം text അപ്പോൾ തന്നെ ഇംഗ്ലീഷിലേക്ക് മാറ്റാം. അല്ലെങ്കിൽ copy ചെയ്ത text Google Translate-ൽ paste ചെയ്ത് ഏത് ഭാഷയിലേക്ക് വേണമെങ്കിലും convert ചെയ്യാം.
ഇനി ഒരു app-ൽ നിന്ന് മറ്റൊന്നിലേക്ക് മാറി type ചെയ്യുന്ന പണിയില്ല — screenshot, Lens, copy, തീർന്നു.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →