
Google Phone app-ന്റെ ഒരു update-ന് ശേഷം calling screen-ന്റെ design ആകെ മാറിയത് ശ്രദ്ധിച്ചിട്ടുണ്ടോ? വിളിക്കുമ്പോൾ കാണുന്ന interface പലർക്കും പഴയതായിരുന്നു സൗകര്യം. വിഷമിക്കേണ്ട — പുതിയ update മാത്രം ഒഴിവാക്കിയാൽ പഴയ calling interface അതേപടി തിരികെ കിട്ടും.
ചെയ്യേണ്ടത് ഇത്രമാത്രം
- Home screen-ൽ Phone app icon long-press ചെയ്യുക
- വരുന്ന menu-യിൽ ⓘ (App info) tap ചെയ്യുക (Settings → Apps → Phone വഴിയും App info തുറക്കാം)
- App info page-ൽ മുകളിലുള്ള Uninstall updates tap ചെയ്യുക
- "Replace this app with the factory version" എന്ന് ചോദിക്കുമ്പോൾ OK കൊടുക്കുക
അതോടെ update പോയി, phone വാങ്ങിയപ്പോൾ ഉണ്ടായിരുന്ന factory version തിരികെ വരും — പഴയ calling interface-ഉം. Uninstall ആകുന്നത് update മാത്രമാണ്, app അല്ല.
വീണ്ടും മാറാതിരിക്കാൻ
Play Store auto-update on ആണെങ്കിൽ കുറച്ച് ദിവസം കഴിഞ്ഞ് app വീണ്ടും update ആയി പുതിയ design തിരികെ വരാം. അത് ഒഴിവാക്കാൻ: Play Store-ൽ Phone app-ന്റെ page തുറന്ന് മുകളിലെ ⋮ menu-യിൽ "Enable auto update" എന്നതിലെ tick ഒഴിവാക്കുക. പിന്നീട് പുതിയ design try ചെയ്യണമെങ്കിൽ Play Store-ൽ നിന്ന് app വീണ്ടും update ചെയ്താൽ മതി.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →