
നമ്മുടെ എല്ലാവരുടെയും inbox ഇങ്ങനെയാണ് — ആവശ്യമുള്ള mail കണ്ടെത്താൻ പറ്റാത്തത്ര promotional mails. ഓരോന്നും തുറന്ന് unsubscribe ചെയ്യാൻ പോയാൽ അര ദിവസം തീരും. അതിനാണ് Gmail പുതിയൊരു feature കൊണ്ടുവന്നത്: Manage subscriptions.
പഴയ രീതി എത്ര ബുദ്ധിമുട്ടായിരുന്നു
ഇതുവരെ ഒരു mail നിർത്തണമെങ്കിൽ ആ mail തുറക്കണം, താഴെ ചെന്ന് unsubscribe link അമർത്തണം, അപ്പോൾ sender-ന്റെ website തുറക്കും — അവിടെ കുറെ toggles-ഉം settings-ഉം. ഓരോ sender-നും ഇത് തന്നെ ആവർത്തിക്കണം. അതുകൊണ്ട് മിക്കവരും അത് ചെയ്യാതെ വെക്കും, inbox വീണ്ടും നിറയും.
പുതിയ രീതി: Manage Subscriptions
Gmail app തുറന്ന് ഇടതുവശത്തെ ☰ (side drawer) അമർത്തി താഴേക്ക് scroll ചെയ്താൽ Manage subscriptions എന്ന പുതിയ option കാണാം. അത് തുറന്നാൽ നിങ്ങൾക്ക് mail അയക്കുന്ന എല്ലാ senders-ന്റെയും list ഒരുമിച്ച് വരും — ഓരോരുത്തരും അടുത്തിടെ എത്ര mail അയച്ചു എന്ന് (10–20 emails recently, 10 or fewer emails recently എന്നിങ്ങനെ) സഹിതം.
- നിർത്തേണ്ട sender-ന്റെ വലതുവശത്തുള്ള unsubscribe icon അമർത്തുക
- "Do you want to stop getting messages from all mailing lists from this sender?" എന്ന് ചോദിക്കും — Unsubscribe അമർത്തുക
- "Unsubscribed from all mailing lists" എന്ന message വരും, ആ sender list-ൽ നിന്ന് പോകുകയും ചെയ്യും
ശ്രദ്ധിക്കാൻ
Unsubscribe ചെയ്താലും ആ sender-ന്റെ mails പൂർണ്ണമായി നിൽക്കാൻ കുറച്ച് ദിവസം എടുക്കുമെന്ന് Gmail തന്നെ ആ page-ൽ പറയുന്നുണ്ട് — ഉടൻ നിൽക്കാത്തത് കണ്ട് പരാജയപ്പെട്ടു എന്ന് കരുതേണ്ട. പിന്നെ, ചിലർക്ക് ഈ option ഇതുവരെ കിട്ടിയിട്ടില്ല; app update വഴി എല്ലാവർക്കും എത്തുന്നതാണ്. ചെറിയ feature ആണ്, പക്ഷേ inbox വൃത്തിയായി വെക്കാൻ ഒരുപാട് ഉപകാരപ്പെടും.
🎬 ഈ feature ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →