
WhatsApp-ൽ ഒരു number save ചെയ്തിട്ട്, ആ ആൾ പിന്നീട് വിളിക്കുമ്പോൾ number മാത്രം കാണുന്നു, save ചെയ്ത പേര് കാണുന്നില്ല — ഇങ്ങനെ ശ്രദ്ധിച്ചിട്ടുണ്ടോ? Phonebook തുറന്ന് നോക്കിയാലും ആ contact അവിടെ ഉണ്ടാകില്ല. Bug അല്ല ഇത്; WhatsApp-ന്റെ പുതിയൊരു feature ആണ് കാരണം.
എന്താണ് സംഭവിക്കുന്നത്?
WhatsApp-ന്റെ "WhatsApp contacts" feature വന്നതോടെ, WhatsApp-ൽ save ചെയ്യുന്ന contacts phone-ൽ അല്ല, നിങ്ങളുടെ WhatsApp account-ൽ ആണ് save ആകുന്നത്. അതുകൊണ്ടാണ് അവ phonebook-ലും dialer-ലും കാണാത്തത്. ഈ feature എല്ലാവർക്കും ഒരുമിച്ച് എത്തിയിട്ടില്ല — പതിയെ rollout ചെയ്യുകയാണ്, ചിലർക്ക് ഇപ്പോഴും കിട്ടിയിട്ടുണ്ടാകില്ല.
Fix 1: Save ചെയ്യുമ്പോൾ തന്നെ phone-ലേക്കും
- WhatsApp-ൽ പുതിയ contact add ചെയ്യുന്ന screen തുറക്കുക
- പേരും number-ഉം അടിക്കുക
- താഴെയുള്ള "Sync contact to phone" എന്ന toggle on ചെയ്യുക (Sync to: Phone എന്ന് കാണും)
- Save ചെയ്യുക
ഇങ്ങനെ ചെയ്താൽ ആ contact WhatsApp-ലും phonebook-ലും save ആകും, വിളിക്കുമ്പോൾ പേരും കാണും.
Fix 2: Feature തന്നെ off ചെയ്യാം
- WhatsApp Settings → Privacy → Contacts തുറക്കുക
- "WhatsApp contacts" toggle off ചെയ്യുക
- "Delete all WhatsApp contacts?" എന്ന് ചോദിക്കുമ്പോൾ "Save all contacts to phone" എന്നതിൽ tick ഇട്ട് confirm ചെയ്യുക
അപ്പോൾ WhatsApp account-ൽ save ആയിരുന്ന എല്ലാ contacts-ഉം phone-ലേക്ക് മാറും.
ഒരു കാര്യം കൂടി
ഈ feature-ന് ഒരു ഗുണവുമുണ്ട്: contacts WhatsApp account-ൽ ഉള്ളതുകൊണ്ട് phone മാറിയാലും WhatsApp reinstall ചെയ്താലും contacts തനിയെ തിരികെ കിട്ടും. Feature off ചെയ്താൽ ആ സൗകര്യം ഉണ്ടാകില്ല — അതുകൊണ്ട് എല്ലാവരും off ചെയ്യണമെന്നില്ല; save ചെയ്യുമ്പോൾ Sync on ചെയ്യുന്നതാണ് മിക്കവർക്കും നല്ല വഴി.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →