
Android-ൽ നിന്ന് iPhone-ലേക്ക് ഒരു photo അയക്കണം എന്ന് വെച്ചാൽ ഇന്നും പലരും WhatsApp-ഓ mail-ഓ ആണ് ആശ്രയിക്കുന്നത്. എന്നാൽ vivo phone-കളിൽ കാര്യം ഇപ്പോൾ AirDrop പോലെ തന്നെ എളുപ്പമാണ് — phone തമ്മിൽ tap ചെയ്താൽ files പറക്കും. OriginOS 6-നൊപ്പം വന്ന EasyShare ആണ് ഇതിന് പിന്നിൽ.
എന്താണ് വേണ്ടത്?
iPhone-ൽ EasyShare app install ചെയ്യണം — App Store-ൽ "vivo official tool" എന്ന് കാണുന്ന app തന്നെ. App തുറക്കുമ്പോൾ വരുന്ന permissions screen-ൽ Agree കൊടുക്കുക. Android ഭാഗത്ത് vivo-യുടെ സ്വന്തം share സംവിധാനം തന്നെയാണ് work ചെയ്യുന്നത്.
എങ്ങനെ അയക്കാം?
- Android phone-ൽ gallery തുറന്ന് അയക്കേണ്ട photos/videos select ചെയ്യുക
- Share-ൽ EasyShare / One-Tap Transfer തിരഞ്ഞെടുക്കുക
- രണ്ട് phone-കളും തമ്മിൽ tap ചെയ്യുക — connection താനേ ഉണ്ടാകും
- iPhone-ൽ EasyShare തുറന്നിരുന്നാൽ files നേരിട്ട് എത്തും
Reel-ൽ 8 files അയച്ചപ്പോൾ iPhone-ൽ "Received successfully" എന്ന് കാണിക്കുന്നുണ്ട്. കിട്ടിയ files app-ലെ History-യിൽ പോയി നോക്കുകയും ചെയ്യാം.
രണ്ട് options ഉണ്ട്
EasyShare-ന്റെ home screen-ൽ Device clone (പുതിയ phone-ലേക്ക് മുഴുവൻ data മാറ്റാൻ) ഉം File transfer (platform ഏതായാലും files അയക്കാൻ) ഉം ഉണ്ട്. ഇടയ്ക്കിടെ files മാത്രം അയക്കാനാണ് സാധാരണ File transfer മതിയാകുക.
🎬 ഈ transfer ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →