← Reels
// Articles

സ്വന്തം മുഖം വെച്ച് 3D WhatsApp Stickers ഉണ്ടാക്കാം!

October 16, 2026 · 1 min read

WhatsApp-ൽ കൂട്ടുകാർക്ക് അയക്കാൻ സ്വന്തം മുഖം വെച്ചുള്ള stickers ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ? Sticker maker app-കളിൽ ഓരോ photo-യും വെട്ടിയൊട്ടിച്ച് സമയം കളയേണ്ട കാര്യമില്ല. ChatGPT-യോട് പറഞ്ഞാൽ മതി — ഒരു photo കൊടുത്താൽ ഒൻപത് 3D stickers റെഡി.

എങ്ങനെ ചെയ്യാം?

ChatGPT app തുറന്ന് Images എന്ന section-ലേക്ക് പോകുക. അവിടെ Templates-ൽ Stickers എന്ന template കാണാം — അത് തിരഞ്ഞെടുത്താൽ "Create a 3D sticker pack based on..." എന്ന ready-made prompt വരും.

ഇനി ആ prompt-ൽ നിങ്ങളുടെ photo attach ചെയ്യുക (Take photo / Choose photo). വേണമെങ്കിൽ ഇഷ്ടമുള്ള emojis കൂടി ചേർക്കാം — ഞാൻ heart emojis ആണ് ചേർത്തത്: "Create a 3D sticker pack based on my photo, remixing with ❤️🥰🥳". ഈ template transparent background-ൽ, 3×3 grid-ൽ ഒൻപത് വ്യത്യസ്ത expressions ഉള്ള sticker sheet ആണ് ഉണ്ടാക്കുന്നത്.

Generate അമർത്തി കുറച്ച് wait ചെയ്താൽ pack ready — heart hands, flying kiss, heart പിടിച്ചത് അങ്ങനെ ഓരോന്നും വേറെ reaction. Background transparent ആയതുകൊണ്ട് sticker ആയി നേരിട്ട് ഉപയോഗിക്കാം.

WhatsApp-ലേക്ക് ചേർക്കാൻ

ഉണ്ടാക്കിയ image-ൽ tap ചെയ്താൽ Add to WhatsApp എന്നും Download stickers എന്നും രണ്ട് options വരും. Add to WhatsApp കൊടുത്താൽ pack നേരിട്ട് WhatsApp-ൽ എത്തും — പിന്നെ ഏത് chat-ലും സ്വന്തം stickers അയക്കാം.

ശ്രദ്ധിക്കാൻ

Free plan-ൽ image generation-ന് limit ഉണ്ടാവും, stickers generate ചെയ്യാൻ കുറച്ച് സമയവും എടുക്കും. മുഖം വ്യക്തമായി കാണുന്ന ഒരു നല്ല photo കൊടുത്താൽ result അത്രയും നന്നാവും.

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels