
Birthday wish കൃത്യം രാത്രി 12 മണിക്ക് അയക്കാൻ അർധരാത്രി വരെ ഉറങ്ങാതിരുന്നിട്ടുണ്ടോ? ഇനി വേണ്ട. WhatsApp-ൽ message schedule ചെയ്ത് അയക്കാനുള്ള feature വന്നുകൊണ്ടിരിക്കുന്നു — Instagram-ൽ നേരത്തെ ഉണ്ടായിരുന്ന അതേ സൗകര്യം.
എങ്ങനെ schedule ചെയ്യാം?
അയക്കേണ്ട ആളുടെ chat തുറന്ന് message type ചെയ്യുക — ഞാൻ "Happy birthday 🥳" എന്നാണ് ടൈപ്പ് ചെയ്തത്. Send ചെയ്യുന്നതിന് മുമ്പ് വരുന്ന Schedule message എന്ന option തുറന്നാൽ date-ഉം time-ഉം തിരഞ്ഞെടുക്കാനുള്ള sheet വരും.
Date scroll ചെയ്ത് (Today, നാളെ, അതിനപ്പുറത്തുള്ള ദിവസങ്ങൾ) time-ഉം set ചെയ്യുക. താഴെ "Send today at 5:00 pm" എന്ന രീതിയിൽ button കാണിക്കും — അത് അമർത്തിയാൽ മതി. Chat-ൽ "You scheduled a message" എന്ന് ഒരു note വരും, സമയമാകുമ്പോൾ message തനിയെ അയഞ്ഞുപോകും.
ശ്രദ്ധിക്കാൻ
Feature ഇപ്പോൾ എല്ലാവർക്കും എത്തിക്കൊണ്ടിരിക്കുകയേയുള്ളൂ (rolling out) — ചിലർക്ക് ഇതിനകം കിട്ടി, ബാക്കിയുള്ളവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ കിട്ടും എന്നാണ് അറിയുന്നത്. നിങ്ങൾക്ക് ഇതുവരെ കാണുന്നില്ലെങ്കിൽ WhatsApp update ചെയ്ത് നോക്കുക. മറ്റൊരു കാര്യം: schedule ചെയ്യാവുന്നത് അടുത്ത 14 ദിവസം വരെയുള്ള dates മാത്രമാണ്.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →