
Photoshop, Premiere Pro, Lightroom — Adobe-യുടെ software-കൾ ഉപയോഗിക്കണമെങ്കിൽ എല്ലാ മാസവും നല്ലൊരു തുക subscription ആയി കൊടുക്കണം. Cancel ചെയ്യണമെന്ന് വെച്ചാൽ ബാക്കി തുകയുടെ പകുതിയോളം penalty വേറെയും! എന്നാൽ ഇവയ്ക്കെല്ലാം free ആയി, open-source ആയി ബദലുകൾ ഉണ്ടെങ്കിലോ? ഒരാൾ ഒറ്റയ്ക്ക് ഉണ്ടാക്കിയ ArtCraft എന്ന project അതാണ് ചെയ്യുന്നത്. ഏഴ് പ്രധാന Adobe apps-ഉം feature-to-feature അതേപോലെ ഉണ്ടാക്കിയതാണ് എന്നാണ് അവകാശവാദം.
ArtCraft എന്നാൽ എന്ത്?
GitHub-ൽ ഉള്ള ഒരു open-source project ആണ് ArtCraft. Address: github.com/storytold. അവിടെ 59 repositories ഉണ്ട്, എല്ലാം Rust എന്ന programming language-ലാണ് എഴുതിയിരിക്കുന്നത്. പ്രധാന software ആയ PhotoCraft-ന് തന്നെ 54,000-ൽ അധികം stars കിട്ടിയിട്ടുണ്ട്.
ഏതൊക്കെ software-കൾക്ക് പകരം?
- PhotoCraft — Photoshop-ന് പകരം. Layers, masks, type, real PSD files എല്ലാം work ചെയ്യും.
- VectorCraft — Illustrator-ന് പകരം (vector illustration).
- FilmCraft — Premiere Pro-യ്ക്ക് പകരം ഉള്ള nonlinear video editor.
- LightCraft — Lightroom-ന് പകരം. Photo library-യും raw development-ഉം.
- EffectCraft — After Effects-ന് പകരം (motion graphics, visual effects).
- DesignCraft — InDesign-ന് പകരം (design & publishing).
- PrintCraft — Acrobat Pro-യ്ക്ക് പകരം. PDF organize ചെയ്യാനും protect ചെയ്യാനും.
എവിടെ നിന്ന് download ചെയ്യാം?
getartcraft.com എന്ന page-ൽ നിന്ന് എല്ലാം free ആയി download ചെയ്യാം. Windows (x64, ARM, x86), macOS (Apple silicon + Intel universal), Linux — മൂന്ന് platform-ലും builds ഉണ്ട്. Installers code-signed ആണ്.
ഇതിന്റെ പിന്നിൽ ഒരാൾ മാത്രം
ഈ project-ന്റെ ഏറ്റവും വലിയ പ്രത്യേകത ഇതൊരു വലിയ company അല്ല ഉണ്ടാക്കിയത് എന്നതാണ് — Brandon Thomas എന്ന ഒരൊറ്റ developer ആണ്. Rust-ഉം AI-യുടെ (Claude) സഹായവും ഉപയോഗിച്ചാണ് ഇവയെല്ലാം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്.
Paid software-കൾക്ക് പണം കൊടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഒന്ന് try ചെയ്ത് നോക്കാവുന്നതാണ്. എല്ലാം open-source ആയതിനാൽ പൂർണ്ണമായും free ആണ്.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →