← Reels
// Articles

സാധാരണ Photo-യെ DSLR Look ആക്കാം — ChatGPT വെച്ച്!

October 11, 2026 · 1 min read

Phone-ൽ എടുത്ത photo കാണുമ്പോൾ ഒരു dullness തോന്നാറില്ലേ? Light കുറവ്, clarity ഇല്ല, background-ഉം ശരിയല്ല. DSLR ഇല്ലാത്തവർ വിഷമിക്കേണ്ട — ChatGPT-യോട് പറഞ്ഞാൽ ആ photo-യെ DSLR-ൽ എടുത്ത പോലെയാക്കാം.

എങ്ങനെ ചെയ്യാം?

ChatGPT തുറന്ന് edit ചെയ്യേണ്ട photo upload ചെയ്യുക. കൂടെ ഒരു prompt കൊടുക്കുക — ഞാൻ മലയാളത്തിലാണ് ചോദിച്ചത്: "ഈ ഫോട്ടോയിൽ faces ഒന്നും മാറ്റാതെ clarity കൂട്ടി, background blur ചെയ്ത്, color grade ചെയ്ത് DSLR-ൽ എടുത്തതുപോലെ ആക്കി തരാമോ".

കുറച്ച് സമയത്തിനുള്ളിൽ പുതിയ image ready ആകും. Face അതേപോലെ തന്നെ ഉണ്ടാവും, പക്ഷേ photo sharp ആകും, background-ന് നല്ല blur (bokeh) വരും, colours-ഉം മെച്ചപ്പെടും. Image തുറന്ന് download ചെയ്യുകയോ നേരിട്ട് share ചെയ്യുകയോ ചെയ്യാം.

ശ്രദ്ധിക്കാൻ

AI generate ചെയ്യുന്ന image ആയതുകൊണ്ട് ചിലപ്പോൾ മുഖത്തോ വിശദാംശങ്ങളിലോ ചെറിയ മാറ്റങ്ങൾ വന്നേക്കാം — "faces മാറ്റരുത്" എന്ന് prompt-ൽ പ്രത്യേകം പറയുന്നത് അതുകൊണ്ടാണ്. Original photo സൂക്ഷിച്ചിട്ട് മാത്രം edit ചെയ്യുക.

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels