← Reels
// Articles

ടെലഗ്രാമിലെ Movies & Files Stream ചെയ്യാൻ Best Client — TMPlayer!

October 30, 2026 · 2 min read

Telegram-ൽ നിന്ന് സിനിമകൾ ഡൗൺലോഡ് ചെയ്ത് കാണുന്ന ശീലമുണ്ടോ? എങ്കിൽ ഈ app നിങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. TMPlayer എന്നാണ് പേര് — തുറന്നാൽ ഒരു OTT app-ന്റെ home page പോലെ തോന്നും, പക്ഷേ ഇത് ഒരു Telegram client ആണ്. നിങ്ങളുടെ Telegram-ലുള്ള video files മാത്രമാണ് ഇതിൽ കാണിക്കുന്നത്.

Home-ൽ എന്തൊക്കെയുണ്ട്?

App തുറന്നാൽ Recently added എന്നൊരു section എല്ലാവർക്കും common ആയി കാണാം. അതിനു പുറമെ വരുന്ന categories നിങ്ങളുടെ Telegram-ൽ ഉള്ള movie files അനുസരിച്ചാണ് — എന്റെ Telegram chats-ൽ ഉള്ളതുകൊണ്ടാണ് എനിക്ക് home page-ൽ അത്തരം sections വന്നത്. ഓരോരുത്തർക്കും അവരവരുടെ Telegram-ൽ ഉള്ള movie files ആണ് ഇതിൽ കാണിക്കുക. ഓരോ സിനിമയ്ക്കും poster-നൊപ്പം year, size, quality, IMDb rating എന്നിവയും ഉണ്ട്.

Telegram chats-ലെ files

ഞാൻ എന്റെ secondary Telegram account ആണ് ഇതിൽ login ചെയ്തത്. Chats-ൽ നിങ്ങളുടെ channels-ഉം groups-ഉം കാണാം. ഒരു chat തുറന്നാൽ അതിലെ movie files എല്ലാം list ആയി കാണാം — അവിടെ നിന്ന് നേരിട്ട് play ചെയ്യാം.

Subtitles-ഉം Series-ഉം

ഒരു foreign movie play ചെയ്തപ്പോൾ subtitles download ചെയ്ത് Malayalam subtitles കിട്ടി. Series-ന്റെ കാര്യത്തിലും ഇതേ രീതി തന്നെ — ഒരു series-ന്റെ details page-ൽ seasons, episodes, IMDb/TMDB rating എന്നെല്ലാം കാണാം. Season-wise episodes list-ൽ നിന്ന് episode select ചെയ്ത് നേരിട്ട് play ചെയ്യാം.

Phone, Computer, TV — എല്ലാത്തിലും

Phone-ലും computer-ലും TV-യിലും ഉപയോഗിക്കാം — Android, macOS, Windows, Linux എല്ലാം support ചെയ്യും. App free ആണ്, open source ആണ്. App-ൽ തന്നെ content ഒന്നുമില്ല; നിങ്ങളുടെ Telegram chats-ലുള്ള files മാത്രമാണ് ഇത് കാണിക്കുന്നത്, അതുകൊണ്ട് piracy / copyright issue-ഉം ഇല്ല.

Download ചെയ്യാൻ

TMPlayer.org എന്ന website-ൽ പോയാൽ app download ചെയ്യാം.

🎬 ഈ app-നെക്കുറിച്ച് ഞാൻ ചെയ്ത reel ഇവിടെ കാണാം: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels