← Reels
// Articles

Jio, Airtel, Vi Voice-Only Plans വന്നു!

October 30, 2026 · 2 min read

ഇനി ഉപയോഗം ഇല്ലാത്ത ഡാറ്റക്ക് പണം നൽകേണ്ടതില്ല!

ഇതുവരെ phone-ൽ call മാത്രം വേണ്ടവർക്കും data കൂടി ഉള്ള plan എടുക്കേണ്ടിവന്നിരുന്നു. എന്നാൽ ഇപ്പോൾ അതിന് ഒരു പരിഹാരമായിരിക്കുകയാണ്!

TRAI-യുടെ നിർദ്ദേശപ്രകാരം Jio, Airtel, Vi മൂന്ന് കമ്പനികളും voice-only recharge plans കൊണ്ടുവന്നു. Call-ഉം SMS-ഉം മാത്രം വേണ്ടവർക്ക് ഇനി data എടുക്കേണ്ടതില്ല.

Jio Voice-Only Plans

Jio-യിൽ TRAI Mandated Packs എന്ന section-ൽ ആണ് ഈ plans ഉള്ളത്. ₹147 — 22 ദിവസം, ₹177 — 28 ദിവസം, ₹196 — 30 ദിവസം, ₹197 — calendar month. നാലിലും unlimited voice ആണ്.

Jio TRAI Mandated Packs — Voice Only Plans

Airtel Voice-Only Plans

Airtel-ൽ ₹185 — 28 ദിവസം, ₹203 — 30 ദിവസം, ₹206 — 1 month. മൂന്നിലും unlimited voice-ഉം 300 SMS-ഉം ഉണ്ട്.

Airtel Voice-Only Plans

Vi Voice-Only Plans

Vi-യിൽ ₹185 — 28 ദിവസം, ₹203 — 30 ദിവസം, ₹206 — 1 month. മൂന്നിലും unlimited calls-ഉം 300 SMS-ഉം ഉണ്ട്. ₹179 — 25 ദിവസം, unlimited calls ഉള്ള plan-ഉം list-ൽ ഉണ്ട്.

Vi Voice-Only Plans

രണ്ടു മൂന്നു മാസം മുന്നേ വരെ 199 രൂപക്ക് 1GB data + unlimited calls തന്നിരുന്നത് നിർത്തി ഇപ്പൊ TRAI പറഞ്ഞിട്ട് ആണെന്ന് പറഞ്ഞ് അതേ പ്ലാൻ data ഒഴിവാക്കി 203 രൂപക്ക് തരുന്നതിൽ ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ 🤣

.

ഈ plans-നെക്കുറിച്ച് ഞാൻ ചെയ്ത reel ഇവിടെ കാണാം: Reel കാണാം

-DeOn-


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels