
ദിവസവും ബാങ്കിൽ നിന്നാണെന്നും ക്രെഡിറ്റ് കാർഡ് ഓഫർ ആണെന്നും പറഞ്ഞ് എത്ര calls ആണ് വരുന്നത്! Block ചെയ്താൽ വേറെ number-ൽ നിന്ന് വീണ്ടും വിളിക്കും. അതിന് പകരം ആ number-നെ തന്നെ ഔദ്യോഗികമായി report ചെയ്താലോ? അതിനാണ് TRAI DND എന്ന app.
TRAI DND എന്നാൽ എന്ത്?
Telecom Regulatory Authority of India (TRAI) തന്നെ ഇറക്കിയ ഔദ്യോഗിക app ആണിത്. Spam calls-ഉം SMS-ഉം report ചെയ്യുകയാണ് ജോലി. നമ്മൾ report ചെയ്യുന്ന number-കൾക്ക് അധികാരികൾ നടപടി എടുക്കും — അതുകൊണ്ടാണ് വെറുതെ block ചെയ്യുന്നതിനേക്കാൾ ഇത് ഫലപ്രദമാകുന്നത്. App Google Play Store-ലും App Store-ലും free ആയി കിട്ടും.
App-ൽ എന്തൊക്കെയുണ്ട്?
App തുറന്നാൽ home screen-ൽ നാല് options ആണ്:
- Report Calls — Spam, unwanted calls report ചെയ്യാൻ
- Report SMS — Spam messages report ചെയ്യാൻ
- Report Suspicious Fraud or Scams — തട്ടിപ്പ് ശ്രമങ്ങൾ നേരത്തെ report ചെയ്യാൻ
- Know Your Sender — ഒരു call-ന്റെയോ SMS-ന്റെയോ പിന്നിലുള്ള sender ആരാണെന്ന് check ചെയ്യാൻ
Spam call report ചെയ്യാൻ
Report Calls തുറക്കുക → Call List-ൽ നിങ്ങളുടെ recent calls കാണാം → Spam call-ന് നേരെ ഉള്ള REPORT button അമർത്തി പരാതി കൊടുക്കുക. SMS ആണെങ്കിൽ SMS List വഴിയും ഇതുപോലെ തന്നെ.
പരാതിയുടെ status നോക്കാം
Report ചെയ്താൽ അത് എവിടെ വരെയായി എന്ന് Complaint Status-ൽ നോക്കാം. ഞാൻ കൊടുത്ത ഒരു പരാതി "Closed" ആയി — ആ number-ന് ഒരു മാസം usage cap വെച്ചതായും status-ൽ കണ്ടു. അതായത് വെറുതെ report ചെയ്യുകയല്ല, നടപടി വരെ ഉണ്ടാകുന്നുണ്ട്.
ശ്രദ്ധിക്കാൻ
Call List-ഉം SMS List-ഉം കാണിക്കാൻ app-ന് call log, SMS permissions വേണ്ടിവരും — official TRAI app ആയതുകൊണ്ട് അത് സാധാരണമാണ്. എത്രയോ പേർ report ചെയ്താലാണ് ഇത്തരം number-കൾക്കെതിരെ വേഗത്തിൽ നടപടി വരിക, അതുകൊണ്ട് അടുത്ത spam call വരുമ്പോൾ block മാത്രം ചെയ്യാതെ ഒന്ന് report കൂടി ചെയ്യൂ.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →