← Reels
// Articles

CapCut-ൽ Stylish മലയാളം Fonts Add ചെയ്യാം — ഈ Trick അറിയാമോ?

March 2, 2026 · 2 min read

CapCut-ൽ videos edit ചെയ്യുമ്പോൾ stylish ആയ മലയാളം fonts കിട്ടുന്നില്ല എന്ന് പലർക്കും പരാതിയുണ്ട്. പഴയ ML fonts ഉപയോഗിച്ച് അത് ചെയ്യാൻ പറ്റും — പക്ഷേ ഒരു ചെറിയ trick കൂടി അറിഞ്ഞിരിക്കണം.

Step 1: Font pack extract ചെയ്യുക

ML Fonts for CapCut എന്ന zip file file manager-ൽ തുറന്ന് extract ചെയ്യുക. അകത്ത് ML-DeOn 001.ttf, ML-DeOn 002.ttf എന്നിങ്ങനെ ഒരുപാട് മലയാളം font files കാണാം. ഇവയാണ് നമ്മൾ CapCut-ലേക്ക് കൊണ്ടുപോകുന്നത്.

Step 2: Fonts CapCut-ലേക്ക് import ചെയ്യുക

CapCut-ൽ project തുറന്ന് Add text → Fonts tab → My fonts → + Add അമർത്തുക. File picker-ൽ extract ചെയ്ത .ttf files select ചെയ്താൽ fonts എല്ലാം My fonts-ൽ വരും.

Step 3: ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്!

ഈ ML fonts എല്ലാം non-unicode fonts ആണ്. അതുകൊണ്ട് keyboard-ൽ Unicode മലയാളം നേരിട്ട് type ചെയ്ത് ഈ font apply ചെയ്താൽ അക്ഷരങ്ങൾ തെറ്റായി കാണും. Text ആദ്യം ML format-ലേക്ക് convert ചെയ്യണം.

Step 4: CodeFML വെച്ച് convert ചെയ്യുക

CodeFML എന്ന app Google Play Store-ൽ നിന്ന് install ചെയ്യുക (Malayalam to FML എന്ന converter). App-ൽ വേണ്ട മലയാളം വാചകം type ചെയ്താൽ അത് ML format-ലേക്ക് convert ചെയ്ത് തരും — അത് copy ചെയ്യുക. App വേണ്ടാത്തവർക്ക് ratheesh.in എന്ന website-ലും ഇതേ converter online ആയി ഉപയോഗിക്കാം.

Step 5: Paste ചെയ്ത് font apply ചെയ്യുക

CapCut-ലെ text box-ൽ convert ചെയ്ത text paste ചെയ്യുക → My fonts-ൽ നിന്ന് ഇഷ്ടമുള്ള ML font select ചെയ്യുക. ഇപ്പോൾ text കൃത്യമായ stylish മലയാളത്തിൽ കാണാം. Styles-ൽ കയറി outline, നിറം എന്നിവ കൂടി മാറ്റിയാൽ അടിപൊളി title ready!

ശ്രദ്ധിക്കാൻ

Convert ചെയ്യാതെ നേരിട്ട് type ചെയ്താൽ ഈ fonts work ആകില്ല — അതാണ് പലരും തെറ്റിക്കുന്ന സ്ഥലം. Unicode fonts-ന് ഈ പ്രശ്നമില്ല; പഴയ ML fonts-ന്റെ stylish look വേണമെങ്കിൽ മാത്രം ഈ വഴി പോയാൽ മതി.

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels