← Reels
// Articles

GPay-യിലെ 'Pocket Money' Scam അല്ല — പേടിക്കേണ്ട

April 9, 2026 · 1 min read

Google Pay തുറക്കുമ്പോൾ home screen-ൽ "Pocket Money" എന്നൊരു option കണ്ടിട്ടുണ്ടോ? ഇത് scam ആണ്, തൊട്ടാൽ പണം പോകും എന്നൊക്കെ പറഞ്ഞ് messages പരക്കുന്നുണ്ട്. എന്നാൽ സത്യം അതല്ല — പേടിക്കേണ്ട കാര്യമില്ല.

Pocket Money എന്നാൽ എന്ത്?

ഇത് Google Pay-യുടെ തന്നെ ഒരു official feature ആണ് — UPI Circle. വീട്ടുകാർക്കും വിശ്വസ്തരായ സുഹൃത്തുക്കൾക്കും pocket money പോലെ പണം ചെലവഴിക്കാൻ കൊടുക്കാനുള്ള സംവിധാനമാണ് ഇത്. അതായത്, നമ്മൾ add ചെയ്യുന്നവർക്ക് നമ്മുടെ അക്കൗണ്ടിൽ നിന്ന് UPI വഴി പണം ഉപയോഗിക്കാം — കുട്ടികൾക്ക് pocket money കൊടുക്കുന്ന അതേ idea.

എവിടെയാണ് ഈ option?

Google Pay home page-ലെ People section-ലെ ആദ്യത്തെ icon തന്നെയാണ് Pocket Money. App-ന്റെ ഉള്ളിൽ, home screen-ൽ തന്നെ ഉള്ള ഒരു option ഒരിക്കലും scam ആകില്ലല്ലോ.

എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം

Feature safe ആണ്, പക്ഷേ അത് ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. നന്നായി അറിയാവുന്ന, വിശ്വാസമുള്ള ആളുകളെ മാത്രം add ചെയ്യുക. OTP-യും UPI PIN-ഉം ആരോടും share ചെയ്യരുത് — scam-കൾ നടക്കുന്നത് feature വഴിയല്ല, ഇങ്ങനെ വിവരങ്ങൾ ചോർത്തിയാണ്.

അപ്പോൾ അടുത്ത തവണ GPay-യിൽ Pocket Money കണ്ടാൽ പേടിക്കേണ്ട. അത് Google Pay-യുടെ feature തന്നെയാണ്.

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels