← Reels
// Articles

Instagram-ൽ Pending Follow Requests മുഴുവൻ List കാണാം!

October 19, 2024 · 1 min read

Instagram-ൽ ഒരുപാട് പേർക്ക് follow request അയച്ചിട്ടുണ്ടാകും. അതിൽ പലരും ഇതുവരെ accept ചെയ്തിട്ടില്ല — ആ pending requests ആരൊക്കെയാണെന്ന് കാണാൻ Instagram-ൽ തന്നെ ഒരു വഴിയുണ്ട്. Third-party app-ഉം വേണ്ട, ആർക്കും password കൊടുക്കുകയും വേണ്ട.

Step 1: Download your information തുറക്കുക

Instagram Settings → Accounts Centre → Your information and permissions → Download your information. ഇവിടെ നിങ്ങളുടെ profile തിരഞ്ഞെടുക്കുക.

Step 2: Followers and following മാത്രം select ചെയ്യുക

"How much information do you want?" എന്ന ചോദ്യത്തിന് Some of your information തിരഞ്ഞെടുത്ത്, list-ൽ നിന്ന് Followers and following മാത്രം tick ചെയ്യുക. എല്ലാ information-ഉം download ചെയ്യുന്നതിനേക്കാൾ വേഗത്തിൽ file ready ആകും.

Step 3: File create ചെയ്യുക

Download to device എന്ന് തിരഞ്ഞെടുത്ത്, Date range: All time, Format: HTML എന്ന് set ചെയ്ത് Create files കൊടുക്കുക. File ready ആകുമ്പോൾ notification വരും.

Step 4: List കാണുക

Ready ആയ file password കൊടുത്ത് download ചെയ്ത് ZIP extract ചെയ്യുക. അതിനുള്ളിൽ follow_requests.html എന്ന file ആണ് pending follow requests-ന്റെ list — നമ്മൾ request അയച്ച് ഇതുവരെ accept ആകാത്ത എല്ലാവരെയും date സഹിതം കാണാം. അതുപോലെ following.html, recent_follow_requests.html പോലുള്ള files-ഉം ഇതിൽ തന്നെ ഉണ്ട്.

ശ്രദ്ധിക്കാൻ

ഈ files-ൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങളാണ് — download ചെയ്ത ZIP ആരുമായും share ചെയ്യരുത്. Pending request ആരുടെയെങ്കിലും cancel ചെയ്യണമെങ്കിൽ ആ profile-ൽ പോയി "Requested" എന്നത് tap ചെയ്താൽ മതി.

🎬 ഈ trick ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels