
കഷ്ടപ്പെട്ട് ഉണ്ടാക്കിയ reel മറ്റാരെങ്കിലും download ചെയ്ത്, watermark മാച്ച്, സ്വന്തം account-ൽ upload ചെയ്തിട്ടുണ്ടോ? വെറുതെ വിടേണ്ട — Instagram-ന്റെ തന്നെ Copyright Report Form വഴി ആ post remove ചെയ്യിക്കാം. എന്റെ ഒരു reel copy അടിച്ചപ്പോൾ ഞാൻ ചെയ്തത് തന്നെയാണ് ഇവിടെ കാണിക്കുന്നത്.
എങ്ങനെ report ചെയ്യാം?
- Google-ൽ Copyright report form Instagram എന്ന് search ചെയ്ത് ആദ്യത്തെ link തുറക്കുക (Instagram Help Center-ലെ form ആണ്)
- "I am the rights owner" എന്ന option തിരഞ്ഞെടുക്കുക
- നിങ്ങളുടെ പേര്, address, email എന്നിവ നൽകുക
- Content type ആയി Photo, video or post തിരഞ്ഞെടുത്ത്, copy ചെയ്ത post-ന്റെ link (URL) ഒട്ടിക്കുക — ഒന്നിലധികം posts ഉണ്ടെങ്കിൽ ഒരു വരിയിൽ ഒരു link വീതം എല്ലാം ചേർക്കാം
- കാരണം ചോദിക്കുന്നിടത്ത് "This content copies my work" എന്ന് എഴുതുക; watermark മാറ്റി upload ചെയ്തതാണെങ്കിൽ ആ വിവരം കൂടി ചേർക്കാം. Proof ഉണ്ടെങ്കിൽ screenshot attachment ആയി (JPG/PNG/PDF) നൽകാം
- Submit ചെയ്യുക — email-ൽ ഒരു OTP വരും, അത് നൽകി confirm ചെയ്താൽ കഴിഞ്ഞു
അതിനുശേഷം?
Report-ന്റെ തീരുമാനം email വഴി അറിയിക്കും. നടപടി എടുത്താൽ നിങ്ങളുടെ Account Status-ൽ "Removed content" എന്ന നിലയിൽ അത് കാണാനും പറ്റും. സ്വന്തം videos മാത്രമല്ല — നിങ്ങളുടേതായ ഏത് content-ഉം മറ്റൊരാൾ എടുത്ത് post ചെയ്താൽ ഇതേ form ഉപയോഗിക്കാം.
ശ്രദ്ധിക്കാൻ
ഈ form-ലെ declaration ഒരു നിയമപരമായ പ്രസ്താവനയാണ് — നിങ്ങൾക്ക് rights ഉള്ള content മാത്രം report ചെയ്യുക. മറ്റുള്ളവരുടെ സ്വന്തം content-നെതിരെ വ്യാജ report നൽകുന്നത് നിങ്ങളുടെ account-ന് തന്നെ ദോഷം ചെയ്യും.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →