
ചിലരെ ഒഴിവാക്കാൻ മനസ്സുണ്ട്, പക്ഷേ block ചെയ്യാനും വയ്യ — block ചെയ്താൽ അവർക്ക് അത് മനസ്സിലാകും. അങ്ങനെയുള്ളവർ വിളിക്കുമ്പോൾ മാത്രം "ഈ നമ്പർ ഇപ്പോൾ ലഭ്യമല്ല (Not Reachable)" എന്ന് കേട്ടാൽ എങ്ങനെയുണ്ടാകും? ഒരു ചെറിയ call forwarding trick വെച്ച് അത് ചെയ്യാം.
എങ്ങനെയാണ് ഇത് work ചെയ്യുന്നത്?
"Call busy ആകുമ്പോൾ forward ചെയ്യുക" എന്ന option ആണ് ഇവിടത്തെ താരം. ഉപയോഗത്തിലില്ലാത്ത, എപ്പോഴും switch off ആയിരിക്കുന്ന ഒരു number-ലേക്ക് busy-forwarding set ചെയ്ത് വെക്കുക. ഇനി ഒഴിവാക്കേണ്ട ആൾ വിളിക്കുമ്പോൾ call cut ചെയ്യുക (reject) — ഉടൻ call ആ number-ലേക്ക് forward ആകും, അവർക്ക് "Not Reachable" കേൾക്കും. മറ്റുള്ളവരുടെ calls സാധാരണപോലെ എടുക്കുകയും ചെയ്യാം. അതുകൊണ്ടാണ് "ഒരാൾ വിളിക്കുമ്പോൾ മാത്രം".
Set ചെയ്യാൻ (Code വഴി)
Phone dialer തുറന്ന് ഈ code അടിക്കുക:
*67*<ഉപയോഗത്തിലില്ലാത്ത number># → Call
"Call forwarding Registration was successful" എന്ന message വന്നാൽ set ആയി.
Settings വഴിയും ചെയ്യാം
Phone app → ⋮ (മുകളിലെ മൂന്ന് dot) → Settings → Calling accounts → നിങ്ങളുടെ SIM → Call forwarding → When busy → number കൊടുത്ത് Turn on.
Status check ചെയ്യാൻ / Off ചെയ്യാൻ
Status അറിയാൻ: #67# dial ചെയ്യുക
Off ചെയ്യാൻ: ##67# dial ചെയ്യുക
ബാക്കി codes കൂടി അറിഞ്ഞിരിക്കാം
- എല്ലാ calls-ഉം forward ചെയ്യാൻ: *21*<number># (Off: ##21#)
- Call എടുത്തില്ലെങ്കിൽ forward ചെയ്യാൻ: *61*<number># (Off: ##61#)
- Phone off / range ഇല്ലാത്തപ്പോൾ forward ചെയ്യാൻ: *62*<number># (Off: ##62#)
ശ്രദ്ധിക്കാൻ
ഞാൻ Airtel-ലാണ് ഇത് try ചെയ്തത്. Jio, Vi എന്നിവയിലും ഈ GSM codes സാധാരണയായി work ചെയ്യും. Forward ആകുന്ന calls-ന് ചില plans-ൽ charge വരാൻ സാധ്യതയുണ്ട്. ആവശ്യം കഴിഞ്ഞാൽ ##67# അടിച്ച് off ചെയ്യാൻ മറക്കരുത്.
🎬 ഈ trick ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →