
നല്ലൊരു story കണ്ടാൽ save ചെയ്ത് വെക്കാൻ തോന്നും — പക്ഷേ 24 മണിക്കൂറിൽ അത് പോകും, അതും music ഉള്ള stories ആണെങ്കിൽ Instagram-ൽ നിന്ന് നേരിട്ട് save ചെയ്യാനും പറ്റില്ല. അതിനുള്ള ഒരു എളുപ്പവഴിയാണ് Instarchive എന്ന app.
എങ്ങനെ ചെയ്യാം?
- ആദ്യം Play Store-ൽ നിന്ന് Instarchive install ചെയ്യുക (Early Access app ആയതിനാൽ search-ൽ എല്ലാവർക്കും കിട്ടണമെന്നില്ല)
- Instagram-ൽ save ചെയ്യേണ്ട story അല്ലെങ്കിൽ post തുറന്ന് Share button അമർത്തുക
- Share options-ൽ നിന്ന് Instarchive തിരഞ്ഞെടുക്കുക
- "Downloaded successfully to Photos" എന്ന message വന്നാൽ കഴിഞ്ഞു — അത് നിങ്ങളുടെ gallery-യിൽ save ആയി, music അടക്കം!
App-ൽ തന്നെ list-ഉം കാണാം
Instarchive തുറന്നാൽ Recent section-ൽ നിങ്ങൾ share ചെയ്ത stories-ഉം posts-ഉം എല്ലാം date അടക്കം list ആയി കാണാം. അവിടെ നിന്ന് ഏത് വേണമെങ്കിലും വീണ്ടും download ചെയ്യാം. Stories മാത്രമല്ല, സാധാരണ posts-ഉം ഇതേ രീതിയിൽ save ചെയ്യാം.
ശ്രദ്ധിക്കാൻ
മറ്റുള്ളവരുടെ stories-ഉം posts-ഉം സ്വകാര്യ ഉപയോഗത്തിന് save ചെയ്യുന്നതിൽ തെറ്റില്ല — പക്ഷേ അനുമതിയില്ലാതെ re-upload ചെയ്യുന്നത് copyright പ്രശ്നമാണ്, അത് ചെയ്യരുത്.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →