← Reels
// Articles

PDF കൊടുത്താൽ മതി — AI മലയാളത്തിൽ ക്ലാസെടുക്കും! NotebookLM Trick

May 12, 2025 · 1 min read

Students-നും അവർക്ക് വേണ്ടി content ഉണ്ടാക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു trick ആണ് ഇത്. ആദ്യം ഒരു കാര്യം കേൾക്കൂ — രണ്ട് പേർ തമ്മിൽ Hydrogen-ന്റെ isotopes (Protium, Deuterium, Tritium) എന്നിവയെക്കുറിച്ച് മലയാളത്തിൽ സംസാരിക്കുന്ന ഒരു ക്ലാസ്. ശരിക്കും രണ്ട് അധ്യാപകർ സംസാരിക്കുന്നതുപോലെ തോന്നും. പക്ഷേ അത് ഉണ്ടാക്കിയത് ഒരു AI ആണ് — ഒരു PDF-ൽ നിന്ന്!

എന്താണ് സംഭവം?

Google-ന്റെ NotebookLM എന്ന tool ആണ് ഇവിടത്തെ താരം. നമ്മൾ കൊടുക്കുന്ന PDF, website link, article, text — എന്തും source ആയി വായിച്ച്, അതിൽ നിന്ന് മാത്രം ഉത്തരങ്ങളും ഓഡിയോ ക്ലാസുകളും ഉണ്ടാക്കിത്തരും. പുറത്തുനിന്ന് കാര്യങ്ങൾ കൂട്ടിച്ചേർക്കില്ല എന്നതാണ് പ്രത്യേകത.

എങ്ങനെ ചെയ്യാം?

പിന്നെന്തൊക്കെ ചെയ്യാം?

Audio Overview മാത്രമല്ല — Chat-ൽ source അടിസ്ഥാനമാക്കി സംശയങ്ങൾ ചോദിക്കാം, Study guide, FAQ, Mind map, Briefing doc എന്നിവയും ഒറ്റ click-ൽ ഉണ്ടാക്കാം. ഞാൻ reel-ൽ കാണിച്ചത് ഒരു PSC notes PDF ആണ് — അതിൽ നിന്ന് 12 മിനിറ്റിലധികം നീളമുള്ള മലയാളം ഓഡിയോ ക്ലാസാണ് കിട്ടിയത്.

ശ്രദ്ധിക്കാൻ

NotebookLM തന്നെ പറയുന്നതുപോലെ — AI ആയതിനാൽ ഉത്തരങ്ങളിൽ തെറ്റുകൾ വരാം. Exam-ന് പഠിക്കുമ്പോൾ important കാര്യങ്ങൾ original notes-മായി ഒന്ന് double-check ചെയ്യുക.

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels