
Instagram story-യിലും reels-ലും ഒരേ typed fonts കണ്ട് മടുത്തോ? സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിയ മലയാളം text ചേർത്താൽ look തന്നെ വേറെയാണ്. ഒരു drawing app വെച്ച് അത് എളുപ്പം ചെയ്യാം.
വേണ്ടത്
Infinite Painter എന്ന app (Play Store-ൽ free ആയി കിട്ടും). Stylus വേണ്ട — വിരൽ കൊണ്ട് തന്നെ എഴുതാം.
Text ഉണ്ടാക്കാൻ
- Infinite Painter തുറന്ന് BLANK CANVAS തിരഞ്ഞെടുക്കുക.
- Brush-ൽ നിന്ന് ഒരു pencil (ഞാൻ Pencils-ലെ Proko Pencil ആണ് ഉപയോഗിച്ചത്) എടുത്ത്, ഇഷ്ടമുള്ള color കൊടുക്കുക.
- Canvas-ൽ വിരൽ കൊണ്ട് വേണ്ട വാക്ക് എഴുതുക — ഞാൻ ഒരു elephant photo-യ്ക്ക് വേണ്ടി "ആന" എന്നാണ് എഴുതിയത്.
- എഴുതിക്കഴിഞ്ഞാൽ അത് ഒരു image ആയി Export ചെയ്ത് gallery-ൽ save ചെയ്യുക.
Story-യിൽ ചേർക്കാൻ
Instagram story editor-ൽ photo തുറന്ന്, sticker option വഴി save ചെയ്ത text image ചേർക്കുക. Background ഇല്ലാതെ text മാത്രമായിട്ടാണ് അത് വരുന്നത്. Pinch ചെയ്ത് size മാറ്റി, വേണ്ട സ്ഥലത്ത് കൊണ്ടു വെക്കാം. കൂടെ ചെറിയ doodles വരച്ചും ഇതേപോലെ ചേർക്കാം.
ശ്രദ്ധിക്കാൻ
Reels-ലും ഇതേ രീതി തന്നെ — ആദ്യം reel upload ചെയ്ത്, edit screen-ൽ sticker ആയി text image ചേർക്കുക. എഴുതുന്നത് വലിയ size-ൽ എഴുതിയാൽ story-യിൽ വെക്കുമ്പോൾ quality കുറയില്ല.
🎬 ഈ trick ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →