
Instagram scroll ചെയ്യുമ്പോൾ ചില photos കണ്ണിൽ തടയും — "ഇതേപോലൊരെണ്ണം എനിക്കും വേണം" എന്ന് തോന്നിപ്പിക്കുന്നവ. ആ photo-യുടെ അതേ vibe, അതേ colors, അതേ cinematic look നമ്മുടെ photo-യിൽ കൊണ്ടുവരാൻ ഒരു എളുപ്പവഴിയുണ്ട്: ChatGPT-യെക്കൊണ്ട് ആ photo-യുടെ "design code" JSON ആയി എടുക്കുക.
Step 1 — Photo തിരഞ്ഞെടുക്കാം
Instagram-ൽ കണ്ടിഷ്ടപ്പെട്ട photo save ചെയ്യുകയോ screenshot എടുക്കുകയോ ചെയ്യുക.
Step 2 — JSON code വാങ്ങാം
ChatGPT തുറന്ന് ആ photo upload ചെയ്ത് ഈ prompt കൊടുക്കുക:
"Send me this photo's design code in JSON format"
Photo-യിലെ scene, subject, clothing, lighting, depth of field, color grading — എല്ലാം ഒരു വിശദമായ JSON ആയി ChatGPT തരും. അത് copy ചെയ്തെടുക്കുക.
Step 3 — ഇനി നമ്മുടെ photo
പുതിയ ഒരു chat-ൽ copy ചെയ്ത JSON paste ചെയ്ത്, കൂടെ നമ്മുടെ സ്വന്തം photo upload ചെയ്യുക. അത്രേയുള്ളൂ — ആ JSON അനുസരിച്ച് നമ്മുടെ photo അതേ style-ൽ ChatGPT ഉണ്ടാക്കിത്തരും. Dramatic ആകാശവും മലകളും, rich colors-ഉം, sharp details-ഉം — original photo-യുടെ അതേ mood.
ശ്രദ്ധിക്കാൻ
JSON-ൽ "low resolution", "motion blur", "fake bokeh" പോലുള്ളവ ഒഴിവാക്കാനുള്ള points-ഉം ഉണ്ടാകും — അതുകൊണ്ടാണ് result ഇത്ര clean ആകുന്നത്. പിന്നെ ഒരു കാര്യം: മറ്റുള്ളവരുടെ photo അതേപടി copy ചെയ്യാനല്ല ഈ trick, അതിന്റെ style പഠിച്ച് സ്വന്തം photos മെച്ചപ്പെടുത്താനാണ്.
🎬 ഈ trick ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →