
Reels-ഉം videos-ഉം edit ചെയ്യുമ്പോൾ മലയാളം text അതേ plain font-ൽ തന്നെ വരുന്നത് ഒരു ബോറാണ്. InShot-ൽ stylish ആയ മലയാളം fonts ചേർക്കാൻ ഒരു എളുപ്പവഴിയുണ്ട് — ഇതൊരു തട്ടിക്കൂട്ട് tutorial ആണ്, രണ്ട് മിനിറ്റ് പണി.
Step 1: Font files download ചെയ്യുക
ആദ്യം മലയാളം font files വേണം. എന്റെ Telegram channel ആയ DeonFiles-ലെ "Malayalam Fonts"-ൽ MLU fonts-ന്റെ ഒരു വലിയ collection ഇട്ടിട്ടുണ്ട് — Indulekha, Jaya, Jwala, Kalpana, Karthika, Kavitha, Mayoori, Aathira, Ambili തുടങ്ങി ധാരാളം .ttf files. ഇഷ്ടമുള്ള fonts download ചെയ്ത് phone-ൽ save ചെയ്യുക.
Step 2: InShot-ൽ text എഴുതുക
InShot തുറന്ന് edit ചെയ്യാനുള്ള video എടുക്കുക. Text option-ൽ പോയി ആവശ്യമുള്ള മലയാളം വാചകം type ചെയ്യുക.
Step 3: Font import ചെയ്യുക
Text editor-ൽ തന്നെയുള്ള Import button click ചെയ്ത്, download ചെയ്ത് വെച്ച font files select ചെയ്യുക. അത്രയേയുള്ളൂ — ഇനി നിങ്ങളുടെ മലയാളം text ആ stylish font-ൽ video-യിൽ കാണാം. ഒന്നിലധികം fonts import ചെയ്താൽ ഓരോ text-നും വേറെ വേറെ font പരീക്ഷിക്കുകയും ചെയ്യാം.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →