← Reels
// Articles

'Follow Back' അമർത്തിയാൽ Unfollow ആകും — ഈ Pop-up ശ്രദ്ധിച്ചോ?

December 30, 2025 · 1 min read

ഒരു friend പറഞ്ഞപ്പോഴാണ് ഞാനും ഈ കാര്യം ശ്രദ്ധിച്ചത്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല — WhatsApp-ൽ വരുന്ന Reel links തുറക്കുമ്പോൾ സംഭവിക്കുന്ന ഒരു ചെറിയ കുഴപ്പമാണിത്.

എന്താണ് സംഭവിക്കുന്നത്?

ആരെങ്കിലും ഒരു Instagram Reel WhatsApp-ൽ share ചെയ്താൽ, ആ link തുറക്കുമ്പോൾ Instagram ഒരു pop-up കാണിക്കും: "ആ ആൾ shared this Reel with you" എന്ന്. താഴെ രണ്ട് options — Follow back, Not now.

കുഴപ്പം എവിടെയാണ്?

ആ ആളെ നിങ്ങൾ already follow ചെയ്യുന്നുണ്ടെങ്കിലും ഈ Follow back button കാണിക്കും എന്നതാണ് പ്രശ്നം. "Follow ചെയ്യാത്ത ആളായിരിക്കും" എന്ന് വിചാരിച്ച് ആ button അമർത്തിയാൽ, follow ആകുന്നതിന് പകരം നിങ്ങൾ അയാളെ unfollow ചെയ്തു പോകും. അപ്പോൾ അത് അറിയുകയുമില്ല. അയാളുടെ profile തുറന്ന് നോക്കുമ്പോൾ മാത്രമേ unfollow ആയ കാര്യം മനസ്സിലാകൂ.

അപ്പോൾ എന്ത് ചെയ്യണം?

ചെറിയ കാര്യമാണ്, പക്ഷേ അറിയാതെ അടുത്ത സുഹൃത്തുക്കളെ വരെ unfollow ചെയ്തു പോകാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഇത് നേരത്തെ അറിയാമായിരുന്നോ? Comment ചെയ്യൂ.

🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട്: Reel കാണാം


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
0

You may also like

← All Reels