
ChatGPT-യുടെ പുതിയ voice update ഒന്ന് try ചെയ്തു നോക്കി — സത്യം പറഞ്ഞാൽ ഞെട്ടി. Robot-നോട് സംസാരിക്കുന്ന feel അല്ല, ഒരു സുഹൃത്തിനോട് സംസാരിക്കുന്ന പോലെയാണ്.
എന്താണ് പുതിയത്?
ChatGPT app-ലെ live voice mode ആണ് താരം. Type ചെയ്യാതെ നേരിട്ട് സംസാരിക്കാം, അപ്പുറത്ത് നിന്ന് സ്വാഭാവികമായ ശബ്ദത്തിൽ മറുപടി വരും. Screen-ൽ കാണുന്ന നീല orb ആണ് സംസാരത്തിനനുസരിച്ച് അനങ്ങുന്നത്.
ഞാൻ try ചെയ്തത്
ഞാൻ മലയാളത്തിൽ തന്നെയാണ് സംസാരിച്ചത് — Bangalore-ലെയും എന്റെ നാട്ടിലെയും കാലാവസ്ഥയെക്കുറിച്ചും മഴയെക്കുറിച്ചും ഒക്കെ. ചോദ്യങ്ങൾ മനസ്സിലാക്കി സ്വാഭാവികമായി സംഭാഷണം മുന്നോട്ട് കൊണ്ടുപോയി. മലയാളം ഇത്ര നന്നായി handle ചെയ്യുന്നത് തന്നെയാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
Gemini-യുമായി compare ചെയ്താൽ?
Gemini-യുടെ voice-ഉം ഞാൻ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ സംസാരത്തിന്റെ സ്വാഭാവികതയിലും മലയാളത്തിലും ഈ update ഒരു പടി മുന്നിലാണ് എന്നാണ് എന്റെ അനുഭവം.
എങ്ങനെ try ചെയ്യാം?
- ChatGPT app തുറക്കുക.
- Chat screen-ലെ voice icon tap ചെയ്യുക.
- സംസാരിച്ച് തുടങ്ങുക — മലയാളത്തിൽ തന്നെ പറഞ്ഞാൽ മതി.
🎬 ഇത് ഞാൻ നേരത്തെ ഒരു reel ആയി ചെയ്തിട്ടുണ്ട് (Part 1): Reel കാണാം
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →