← Memories
// Memories

ദി ലാസ്റ്റ് ഡ്രിങ്ക്

July 29, 2016 · 1 min read

മുന്നിലിരുന്ന മൂന്നാമത്തെ ബിയറിനെയും ചുണ്ടോടടുപ്പിച്ച് അവസാനത്തെ സിപ്പ്.
പിന്നെ പതിയെ പിന്നിലേക്ക് തലചായ്ച്ച് മാനത്തേക്കു നോക്കിക്കിടന്നു...

കണ്ണുകൾ തുറന്നുപിടിച്ച് സ്വപ്നംകാണാൻ പറ്റിയ ഏറ്റവും മികച്ച ക്യാൻവാസാണ് നക്ഷത്രങ്ങളാൽ അലങ്കരിച്ച ഈ ആകാശം.

മനോഹരമായ കാഴ്ചയെ പതിയെ പതിയെ ഫോക്കസൌട്ടാക്കി (അവ്യക്തമാക്കി) ക്കൊണ്ട് ഏതോ പ്രണയസംഗീതത്തിന്റെ അകമ്പടിയോടെ, ഒരു ഫ്‌ളാഷ്ബാക്കിലെന്നപോലെ മനസ്സിലോരോ ചിത്രങ്ങൾ മിന്നിമാഞ്ഞുകൊണ്ടിരുന്നു.

എത്രകണ്ടാലും മതിവരാത്ത പുഞ്ചിരി..
മറക്കാനാഗ്രഹിക്കുന്ന, എന്നാൽ ഇനിയൊരിക്കലും മറക്കാനിടയില്ലാത്ത ആ മുഖം..
തമ്മിലുടക്കിയപ്പോളൊക്കെയും നിമിഷനേരങ്ങൾ കൊണ്ടൊരായിരം കഥകളെന്നോടു പറഞ്ഞ ആ നക്ഷത്രക്കണ്ണുകൾ..

"ഡാ, വീട്ടീന്നു വിളിക്കുന്നുണ്ട്... വാ പോവാം"

ഒക്കെയും പാതിക്കുനിർത്തിയെണീറ്റു.
പ്രണയത്തേക്കാൾ പതിന്മടങ്ങു തീവ്രമായ ലഹരിയാണ് വിരഹമെന്നു തിരിച്ചറിയുന്നു.
അതിനുമുന്നിലീ മദ്യക്കുപ്പികൾക്കെന്തു സ്ഥാനം? ഇനിയില്ല.
ഓരോന്നായി പുഴയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു തിരിച്ചുനടന്നു.

പോരുന്നതിനു മുന്നേ ഒരിക്കൽക്കൂടി മാനത്തേക്കു നോക്കി..
പക്ഷേ ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല.
ഫ്‌ളാഷ്ബാക്ക് വരുമ്പോ മാത്രമല്ല, കണ്ണു നിറഞ്ഞാലും കാഴ്ചകൾ ഫോക്കസൌട്ടാവുമത്രേ...!!!

-ദീപക്-

Read this original post on Facebook


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →


Share this post
0

You may also like

← All Memories