← Memories
// Memories

രാത്രിമഴ

October 9, 2016 · 1 min read

പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്... പലപ്പോഴും പ്രണയം പോലെതന്നെ വശ്യമാണ് പുതുമഴയുടെ സൌന്ദര്യവും.
ഇലകളിൽ താളമായും മണ്ണിന്റെ ഗന്ധമായും തുള്ളികളിൽ തിളക്കമായും അതെന്നെ വല്ലാതെ ആകർഷിക്കുന്നു!

മണി പന്ത്രണ്ട് കഴിഞ്ഞു. അമ്മ കാണാതെ മെല്ലെ മുറ്റത്തേക്കിറങ്ങി... മനസ്സ് ഒരുപാട് പിന്നിലേക്ക് പറന്നു. പണ്ട് സ്കൂൾ വിട്ടു വരുമ്പോളും പറമ്പിൽ കളിക്കുമ്പോളും എന്നെ നനയിച്ച അതേ മഴ!

ഇന്നു പക്ഷേ തെങ്ങിൻ തലപ്പുകളിൽ വീണ മിന്നൽവെളിച്ചത്തിൽ ഭീകര രൂപങ്ങളൊന്നും ദൃശ്യമായില്ല..
ഇടിനാദം മനസ്സിനെ പിടിച്ചു കുലുക്കിയില്ല..
കൂരിരുട്ട് എന്നെ ഭയപ്പെടുത്തിയില്ല..

കൌതുകത്തോടെ അതൊക്കെ അറിഞ്ഞിരുന്ന ഒരു കാലം എന്നേ നഷ്ടമായിരിക്കുന്നു.
മഴയ്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. മാറിയത് നമ്മളാണല്ലോ. ❤

DeOn

Read this original post on Facebook


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →


Share this post
210

You may also like

← All Memories