മറതീർത്ത മതിലുകളുടെ സ്ഥാനത്ത് സുതാര്യമായ വേലിപ്പത്തലുകൾ അതിരുകളായിരുന്ന കാലം..
പുഴയിലെ തെളിഞ്ഞ വെള്ളത്തിൽ കൂട്ടുകാരോടൊപ്പം മണിക്കൂറുകളോളം നീരാടിയിരുന്ന കാലം..
സ്കൂളിൽ പൊരിവെയിലത്ത് അസംബ്ലി നിന്നിരുന്ന കാലം..
പൊട്ടിപ്പോവാതെ കൊണ്ടുനടന്ന സ്ളേറ്റിന്റെയും കല്ലുപെൻസിലുകളുടെയും കാലം..
മടിയുള്ള ദിവസങ്ങളിൽ വയറുവേദന അടവാക്കിയിരുന്ന കാലം..
സീ ഈ മാർക്കും അസൈൻമെന്റുകളും ഇല്ലാതിരുന്ന കാലം..
മുഖത്തോട് മുഖം നോക്കിനിന്നെഴുതിയ കേട്ടെഴുത്തുകളുടെ കാലം..
ഉച്ചക്കഞ്ഞിയുടെയും പയറിൻറെയും ഒരുരൂപാ അച്ചാറിന്റെയും കാലം..
കണക്കുമാഷിന്റെ വടിയെ പേടിച്ചിരുന്ന കാലം..
ആ വടികൊണ്ടുള്ള അടി പീഡനമല്ലാതിരുന്ന കാലം..
എട്ടിലും ഒമ്പതിലും ഒക്കെ പഠിക്കുന്നവർ വലിയ ചേട്ടന്മാർ ആയിരുന്ന കാലം..
പത്താം ക്ലാസ്സൊക്കെ ഒരു കടമ്പ ആണെന്നു കരുതിയിരുന്ന കാലം..
ടീച്ചറുടെ ചുവന്ന മഷി ബുക്കിലെഴുതിയ very good ഒരംഗീകാരമായിരുന്ന കാലം..
പ്യൂമയുടെയും അഡിഡാസിന്റെയും സ്ഥാനത്ത് പാരഗൺ വള്ളിച്ചെരുപ്പുകൾ വിലസിയിരുന്ന കാലം..
ഐ പോഡിന്റെ സ്ഥാനത്ത് കാസറ്റ് വാക്ക്മാൻ ട്രെൻഡായിരുന്ന കാലം..
കല്യാണപ്പാർട്ടിയുടെ കൂടെ ജീപ്പിനു പിന്നിൽ നിന്നുപോകാൻ കൊതിച്ചിരുന്ന കാലം..
അമ്മൂമ്മ പറഞ്ഞ കഥകൾ കേട്ടുറങ്ങിയ കാലം..
മടല് ബാറ്റും കെട്ടുപന്തും കൊണ്ട് ക്രിക്കറ്റ് കളിച്ച കാലം..
വെള്ളിയാഴ്ചത്തെ ചിത്രഗീതത്തിന് ടീവീടെ മുന്നിൽ കാത്തിരുന്ന കാലം..
ശക്തിമാൻ ഹീറോ ആയിരുന്ന കാലം..
സൈക്കിൾ ടയറും ഉരുട്ടി നടന്നിരുന്ന കാലം..
സ്വന്തമായൊരു സൈക്കിൾ കിട്ടിയ അന്ന് രാത്രി ഉറക്കം നഷ്ടപ്പെട്ട് പുലരാൻ നോക്കിയിരുന്ന കാലം..
ഓണത്തിന് പൂക്കളമൊരുക്കാൻ തൊടികൾ തോറും പൂവിറുത്ത് നടന്ന കാലം..
ബട്ടണില്ലാത്ത ട്രൗസറിന്റെ കാലം..
കീടാണുവില്ലാത്ത ചെളിവെള്ളത്തിന്റെ കാലം..
പൊട്ടിയ കാൽമുട്ടുകളുടെ കാലം..
ഓർമ്മകളുടെ
കാലം..
കുട്ടിക്കാലം !!!
-ദീപക്-
Read this original post on Facebook
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →