← Telegram
// Articles

Telegram advertising platform

November 5, 2021 · 1 min read

"ടെലഗ്രാമിൽ പരസ്യങ്ങൾ കാണിച്ചു തുടങ്ങി!" (Sponsored messages)


ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയാസിലും നിത്യേന സന്ദർശിക്കുന്ന ആപ്പുകളിലും വെബ്സൈറ്റുകളിലും ഒക്കെ ധാരാളം annoying ആയ പരസ്യങ്ങൾ കണ്ടു ശീലിച്ചവരായതിനാൽ ഈ വാർത്ത കേൾക്കുമ്പോൾ തന്നെ പലരുടെയും നെറ്റി ചുളിഞ്ഞിട്ടുണ്ടാവണം.


• ടെലഗ്രാമിൽ പരസ്യങ്ങൾ users ന് ശല്യമാവുമോ?
- ഇല്ല എന്ന് തന്നെ പറയാം. താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൂടി വായിച്ചാൽ മനസ്സിലാവും...


• എവിടെയാണ് പരസ്യങ്ങൾ ഉണ്ടാവുക?
- Home പേജിലോ, personal ചാറ്റിലോ, ഗ്രൂപ്പുകളിലോ ഒന്നും തന്നെ പരസ്യങ്ങൾ ഉണ്ടാവില്ല. വലിയ ചാനലുകളിൽ (1000+ subs) ചാനൽ മെസ്സേജുകൾക്ക് താഴെയായാണ് ads കാണിക്കുക.


• എങ്ങനെയാണ് പരസ്യങ്ങൾ ഉണ്ടാവുക?
- ടെലഗ്രാം പരസ്യങ്ങളിൽ media യോ external ലിങ്കോ ഒന്നും തന്നെ ഉണ്ടാവില്ല. (No photo ads, No video ads.) പരമാവധി 160 character ഉള്ള text മെസ്സേജ് ആയിരിക്കും. അതിൽ പരസ്യത്തിന്റെ source ഉള്ള ടെലഗ്രാം ചാനലിലേക്കുള്ള ഒരു ബട്ടണും കാണും.


• പരസ്യത്തിനായി user data എന്തെങ്കിലും ഉപയോഗിക്കുമോ?
- ഇല്ല. പൊതുവായ ads ആയിരിക്കും. മാത്രമല്ല ആരൊക്കെ കണ്ടു, ബട്ടൺ ക്ലിക്ക് ചെയ്തു എന്നൊന്നും ടെലഗ്രാം store ചെയ്യില്ല.


• എങ്ങനെയാണ് നമ്മുടെ product പരസ്യം കൊടുക്കാൻ കഴിയുക?
- https://promote.telegram.org എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വരുന്ന ഫോം fill ചെയ്തുകൊണ്ട് പരസ്യം നൽകാനായി അപേക്ഷിക്കാം. (നിലവിൽ വലിയ കമ്പനികൾക്ക് മാത്രമേ പരസ്യം നൽകാൻ കഴിയുകയുള്ളൂ.)


• നമ്മുടെ ചാനലിൽ പരസ്യം കാണിക്കുമ്പോൾ നമുക്ക് ഗുണം ഉണ്ടാവുമോ?
- ഉണ്ടാവും. പരസ്യങ്ങൾക്ക് monetisation ഉണ്ട്.
നമ്മുടെ ചാനലിൽ കാണിക്കുന്ന പരസ്യത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം നമുക്കും കിട്ടും. 1000 views ന് 2 യൂറോ എന്നതാണ് ഇപ്പോൾ പറയപ്പെടുന്ന കണക്ക്.
(Minimum 1k subscribers, no copyrighted contents മുതലായ നിബന്ധനകൾ ഉണ്ടാവും.)


NB: Telegram advertising platform ഇപ്പോൾ test സ്റ്റേജിലാണ്. അതുകൊണ്ടുതന്നെ എല്ലാ ചാനലുകളിലും പരസ്യങ്ങൾ എത്തിയിട്ടില്ല.
(റഷ്യൻ ചാനലുകളിൽ ആണ് test running, അതിന്റെ സ്ക്രീൻഷോട്ട് ആണ് ചുവടെ ഉള്ളത്.)

Sponsored message

Fully launch ചെയ്യുന്ന സമയം മുതൽ ad revenue ടെലഗ്രാം users ഉം ആയിട്ട് പങ്കുവെക്കും എന്നാണ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ്.

- @DeonWrites -


• ടെലഗ്രാമിനെക്കുറിച്ച് കൂടുതൽ വായിക്കാം...


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
1,656

You may also like

← All Telegram posts