← Telegram
// Articles

Telegram and Telegram X

July 9, 2021 · 2 min read

ടെലഗ്രാമും ടെലഗ്രാം X ഉം

രണ്ടും ടെലഗ്രാമിന്റെ ഒഫീഷ്യൽ ആപ്പുകൾ തന്നെയാണ്. മുമ്പ് Challegram എന്ന പേരിൽ ആയിരുന്ന Telegram X നെ 2017 ൽ ആണ് ടെലഗ്രാം ഏറ്റെടുക്കുന്നത്.

Telegram വർക്ക് ചെയ്യുന്നത് TDLib (Telegram Database Library) ലും Telegram X വർക്ക് ചെയ്യുന്നത് TDLib-X ലും ആണ്. ഇതു തന്നെയാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസവും.

ടെലഗ്രാമിന്റെ un-official ക്ലയന്റുകളായ Plus messenger ഉം Graph messenger ഉം Nekogram ഉം ഒക്കെ TDLib തന്നെയാണ് ഉപയോഗിക്കുന്നത്.
ഇങ്ങനെ ടെലഗ്രാമിന്റെ source code ഉപയോഗിക്കുന്ന നൂറു കണക്കിന് client apps വേറെയും ഉണ്ട്.

എന്നാൽ സ്മാർട്ട് ഫോണിൽ TDLib-X ഉപയോഗിക്കുന്ന Telegram X അല്ലാതെ വേറെ ആപ്പുകൾ ഒന്നും ഉള്ളതായി അറിവില്ല.
(Ratio launcher ലെ conversation tab ൽ ടെലിഗ്രാം ചാറ്റുകൾ കാണിക്കാൻ ഉപയോഗിക്കുന്നത് TDLib-X ആണ്.)
Desktop ൽ unigram ഉണ്ട്.

ഏതാണ് മികച്ചത്?

ഇപ്പോൾ കൃത്യമായ ഒരുത്തരം ഇല്ല.
രണ്ടും ഉപയോഗിച്ചു നോക്കിയിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കൂ എന്നേ പറയാനാവൂ.
(ടെലഗ്രാം cloud based ആയതുകൊണ്ട് ചാറ്റ് ഹിസ്റ്ററി ഒന്നും നഷ്ടപ്പെടാതെ, logout ചെയ്യാതെ ഒരേ സമയം ഏത് ആപ്പിലും login ചെയ്യാമല്ലോ.)

ഫീച്ചറുകൾ?

ഒന്നു രണ്ടു വർഷം മുന്നേ, ഉപയോഗിച്ചു നോക്കിയിട്ടുള്ള എല്ലാവരുടെയും തന്നെ ഫേവറേറ്റ് ആയിരുന്നു Telegram X. (TgX)

എന്നാൽ കഴിഞ്ഞ ഒരു വർഷമായി TgX ൽ പറയത്തക്ക updations ഒന്നും വന്നിട്ടില്ല.
[Edit: Telegram X: November Update ]
ടെലഗ്രാമിന്റെ പുതിയ ഫീച്ചറുകളായ group voice chat, group video chat, streamable videos, comments on channel posts ഒന്നും TgX ൽ ഇപ്പോൾ ഉപയോഗിക്കാൻ കഴിയില്ല.

എന്നാലും TgX നെ മറ്റ് ടെലഗ്രാം ആപ്പിൽ നിന്നും വേറിട്ടു നിർത്തുന്ന ഒരുപാട് കാര്യങ്ങൾ വേറെയും ഉണ്ട്...

അതിൽ പ്രധാനപ്പെട്ടത് TgX ന്റെ user interface ആണ്. ഇത്രയും smooth & fast ആയ വേറൊരു ടെലഗ്രാം ക്ലയന്റും ഉണ്ടാവില്ല.

മാത്രമല്ല,

Unlimited multiple accounts
Accounts previews
Downloading percentage
Notification customization
Changing emoji sets
Forward without quoting
Clear from cache for specific file or media
Clear cache of specific chat
Select in between messages
Privacy exceptions

ഇതെല്ലാം TgX ന്റെ പ്രത്യേകതകളാണ്.
ഇവയെപ്പറ്റി കൂടുതൽ അറിയാൻ
Read: Why Telegram X?

മാത്രമല്ല downloading speed ന്റെ കാര്യത്തിലും Tgx മറ്റു ടെലഗ്രാം ആപ്പുകളെക്കാൾ മുന്നിലാണ്.


Read: ടെലഗ്രാമിൽ വ്യത്യസ്ത ഫയലുകൾക്ക് വ്യത്യസ്ത ഡൌൺലോഡ് സ്പീഡ് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?


2020 ൽ ഏറെക്കുറെ ഉറക്കം ആയിരുന്ന TgX ന് voice-video chats ന്റെ updation കൊണ്ടുവരാനുള്ള പണിപ്പുരയിലാണ് ഇപ്പോൾ ടെലഗ്രാം.

PS: Telegram X ൽ ടാബുകൾ add ചെയ്യാൻ കഴിയുമോ എന്ന് പലരും ചോദിച്ചു കണ്ടിട്ടുണ്ട്...
ടാബുകൾ ആയിട്ട് ഇടാൻ കഴിയില്ലെങ്കിലും personal chats, groups, channels, bots എന്നിങ്ങനെ വെവ്വേറെ കാണാൻ കഴിയും.
അതിനായി Telegram X ന്റെ home page ൽ chats എന്നു കാണുന്നതിൽ tap ചെയ്ത് സാവധാനം താഴേക്ക് swipe ചെയ്യുക. മുകളിൽ പറഞ്ഞ options അവിടെ കാണിക്കും. 😁
See this

DeOn

• ടെലഗ്രാമിനെക്കുറിച്ച് കൂടുതൽ വായിക്കാം...


💬 Add a comment to this post

Your comment goes straight to Deon — nothing shows up here until he has reviewed it.

Add a comment →
Share this post
3,256

You may also like

← All Telegram posts