
ഇപ്പോഴത്തെ സ്മാർട്ട്ഫോണുകളിൽ ഇല്ലാത്ത, പണ്ടത്തെ entry level ഫോണുകളിൽ ഉണ്ടായിരുന്ന ഒരു ചെറിയ വലിയ ഫീച്ചറിനെപ്പറ്റിയാണ് പറയാൻ പോകുന്നത്.
നമ്മൾ ഒരാളെ വിളിക്കുന്ന സമയത്ത് അയാൾ call forwarding active ആക്കിയിട്ടുണ്ടെങ്കിൽ പണ്ട് നമുക്ക് അത് അറിയാൻ പറ്റുമായിരുന്നു. അതേപോലെ നമുക്ക് വരുന്ന call forward ചെയ്ത call ആണെങ്കിലും അതും നമുക്ക് അറിയാൻ പറ്റുമായിരുന്നു. ഇന്ന് ഇത് രണ്ടും പറ്റില്ല.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം.
പണ്ട് GSM network ആയിരുന്ന സമയത്ത് ഫോൺ supplementary service-ന്റെ ഭാഗമായിരുന്നു.
Supplementary Service എന്നു പറഞ്ഞാൽ basic call-നെ കൂടാതെയുള്ള extra services ആണ്. Call forwarding, call waiting, call barring, caller ID, conference call, ഇതൊക്കെ supplementary services ആണ്.
GSM standard-ൽ തന്നെ call forward ആയി എന്ന notification call signalling-ന്റെ ഭാഗമായിരുന്നതുകൊണ്ട് network അത് ഫോണിന് അയച്ചുകൊടുക്കും, ഫോൺ അത് screen-ൽ കാണിക്കുകയും ചെയ്യും. വിളിക്കുന്ന ആൾക്ക് "this call is being forwarded" എന്നും, forward ആയി വരുന്ന call എടുക്കുന്ന ആൾക്ക് അത് forwarded call ആണെന്നും അറിയാൻ പറ്റിയത് അതുകൊണ്ടാണ്.
ഇപ്പോൾ VoLTE / 4G / 5G ലും Forwarding വിവരം network-ൽ ഉണ്ട്.
Network-ന് വിളിക്കുന്ന ആൾക്ക് "181 Call Is Being Forwarded" എന്ന response അയക്കാൻ പറ്റും. Forward ആയി വരുന്ന call-ൽ ഏത് number-ൽ നിന്നാണ് divert ചെയ്തതെന്ന് പറയുന്ന Diversion header-ഉം ഉണ്ട്.
എന്നിട്ടും Network-ന് അറിയാവുന്ന കാര്യം ഫോണിൽ കാണിക്കാത്തത് എന്തുകൊണ്ടാണ്?
പഴയ കാലത്ത് GSM spec-ൽ ഇത് mandatory notification ആയിരുന്നു.
പക്ഷേ ഇപ്പോൾ എല്ലാം network-ന്റെ server-നുള്ളിലാണ് നടക്കുന്നത്, ഫോൺ വെറും endpoint മാത്രമാണ്. Forwarding on/off ചെയ്യാൻ മാത്രമേ ഫോൺ ഇടപെടുന്നുള്ളൂ.
Android ഫോണുകളിലെ dialer apps ഒന്നും ഈ വിവരം വായിക്കുകയോ screen-ൽ കാണിക്കുകയോ ഇല്ല. Modem-ന് വിവരം കിട്ടിയാലും dialer അത് ignore ചെയ്യും. ഈ UI പുതിയ dialer-കളിൽ ഉണ്ടാക്കിയിട്ടേയില്ല എന്നതാണ് ഇതിന് കാരണം.
Call വരുമ്പോൾ modem Android-നോട് പറയുന്നത് "ഈ number-ൽ നിന്ന് call വരുന്നു" എന്ന് മാത്രമാണ്.
പണ്ടത്തെ entry level ഹാൻഡ് സെറ്റുകളിൽ ഉണ്ടായിരുന്ന, ഇപ്പോഴത്തെ ഫോണുകളിൽ കാണാത്ത മറ്റൊരു ചെറിയ ഫീച്ചറാണ് Cell info display.
-DeOn-
💬 Add a comment to this post
Your comment goes straight to Deon — nothing shows up here until he has reviewed it.
Add a comment →